Advertisment

വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചു; കൊല്ലത്ത് പതിനേഴുകാരന്‍ ആറ്റില്‍ ചാടി; നീന്തല്‍ അറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് സംഭവം.

പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന പാരിപ്പള്ളി സ്വദേശിയായ പതിനേഴുകാരന്‍ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാര്‍ തന്റെ ആവശ്യം നിരസിച്ച മനോവേദനയില്‍ പാരിപ്പള്ളിയില്‍ നിന്ന് ബസ് കയറി ഇത്തികരയിലെത്തി ആറ്റില്‍ ചാടുകയായിരുന്നു.

ആദ്യം ആറ്റില്‍ മുങ്ങിയിരുന്നെങ്കിലും അല്‍പം വെള്ളം അകത്ത് ചെന്നപ്പോഴേക്കും നീന്തല്‍ പഠിച്ചിട്ടുള്ളതിനാല്‍ ഇയാള്‍ അറിയാതെ നീന്തിത്തുടങ്ങി. തുടര്‍ന്ന് കരയിലുണ്ടായിരുന്നവര്‍ ആറ്റില്‍ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Advertisment