Advertisment

നിതീഷ് കുമാര്‍ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ പഴയ പ്രസംഗം കുത്തിപ്പൊക്കി തേജസ്വി യാദവ്; 30,000 കോടി രൂപയുടെ അഴിമതി ആരോപണം

New Update

publive-image

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ട് നടത്തിയ പ്രസംഗം പുറത്തുവിട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുപ്പതിനായിരം കോടി രൂപയുടെ അറുപതോളം അഴിമതികളില്‍ നിതീഷിന് പങ്കുണ്ടെന്നാണ് തേജസ്വിയുടെ ആരോപണം.

ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനാണ് മോദിയുടെ പഴയ പ്രസംഗം തേജസ്വി പുറത്തുവിട്ടത്. '' നിതീഷ് കുമാര്‍ ജിയുടെ കീഴില്‍ 30,000 കോടിയോളം രൂപയുടെ 60ല ധികം അഴിമതികള്‍ നടന്നിട്ടുണ്ട്. ഇതില്‍ 33 എണ്ണം പ്രധാനമന്ത്രി മോദി തന്നെ അഞ്ച് വര്‍ഷം മുമ്പ് എണ്ണിപ്പറഞ്ഞിട്ടുണ്ട്.. നിങ്ങള്‍ക്ക് കേള്‍ക്കാം,'' തേജസ്വി യാദവ് ഇന്ന് രാവിലെ വീഡിയോയടക്കം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

Advertisment