Advertisment

ടെലഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ എത്തി ...പ്രൊഫൈല്‍വീഡിയോ അപ്ലോഡ് ചെയ്യുന്നത് മുതല്‍ ടെലഗ്രാം വഴി അയക്കാവുന്ന സന്ദേശങ്ങളുടെ വലിപ്പം വരെ പുതിയ അപ്ഡേറ്റില്‍

author-image
ടെക് ഡസ്ക്
Updated On
New Update

മുംബൈ: ടെലഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ എത്തി. പ്രൊഫൈല്‍വീഡിയോ അപ്ലോഡ് ചെയ്യുന്നത് മുതല്‍ ടെലഗ്രാം വഴി അയക്കാവുന്ന സന്ദേശങ്ങളുടെ വലിപ്പം വരെ പുതിയ അപ്ഡേറ്റിലുണ്ട്.

Advertisment

കഴിഞ്ഞ ദിവസം ഇറക്കിയ പത്രകുറിപ്പിലൂടെയാണ് പുതിയ മാറ്റങ്ങള്‍ ടെലഗ്രാം പുറത്ത് വിട്ടത്.

ഇതിന്‍റെ അപ്ഡേറ്റ് ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പ്രൊഫൈല്‍ പിക്ചര്‍

ഉപയോഗിക്കുന്നതിന് പകരമായി പ്രൊഫൈല്‍ വീഡിയോ ഇനി മുതല്‍ ആഡ് ചെയ്യാം.

publive-image

അതിനൊപ്പം തന്നെ ഇതുവരെ ടെലഗ്രാം വഴി അയക്കാവുന്ന ഫയലുകളുടെ പരമാവധി വലിപ്പം 1.5 ജിബി

ആയിരുന്നു. ഇതിപ്പോള്‍ 2ജിബിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ടെലഗ്രാം പീപ്പിള്‍ നീയര്‍

ബൈ എന്ന ഫീച്ചറും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.

ഹാരിപോര്‍ട്ടര്‍ സിനിമകളില്‍ കാണുന്ന ചലിക്കുന്ന ചിത്രം എന്ന ആശയമാണ് ഉപയോക്താക്കള്‍ക്ക്

നല്‍കുന്നത് എന്നതാണ് വീഡിയോ പ്രൊഫൈല്‍ പിക്ചറുമായി ബന്ധപ്പെട്ട് ടെലഗ്രാം പറയുന്നത്. ഒപ്പം

തന്നെ ഇത്തരത്തില്‍ മുന്‍ ക്യാമറയാല്‍ ഒരു പ്രൊഫൈല്‍ വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ അത് എഡിറ്റ്

ചെയ്യാനും ടെലഗ്രാം സൌകര്യം ഒരുക്കുന്നുണ്ട്.

ഒപ്പം നിങ്ങളുടെ അടുത്ത പ്രദേശത്ത് നിങ്ങളുടെ കോണ്‍ടാക്റ്റിലെ ടെലഗ്രാം ഉപയോക്താവ് ഉണ്ടെങ്കില്‍ ഇനി അറിയാം. അതിനായി കോണ്‍ടാക്റ്റില്‍ പോയി 'Find People Nearby'എന്ന ഓപ്ഷന്‍ എടുത്ത് 'Make Myself Visible' ഓണ്‍ ചെയ്യണം.

telagramme
Advertisment