Advertisment

കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം

New Update

publive-image

Advertisment

കൊച്ചി: കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം. കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിന് ഇന്നലെ രാത്രി 8 മണിക്കാണ് തെലുങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെ ടി രാമ രാവു ഔദ്യോഗികമായ ക്ഷണകത്ത് തന്റെ ഐ ഫോണില്‍ നിന്നും മെയില്‍ അയച്ചത്.

തെലുങ്കാന ടെക്‌സ്റ്റൈല്‍സ് ആന്റ് അപ്പാരല്‍ പൊളിസി പ്രകാരം ആകര്‍ഷകമായ ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സാബു ജേക്കബിനെ ഉടന്‍ ഹൈദ്രബാദില്‍ വച്ച് കൂടികാഴ്ചക്കും കത്തില്‍ ക്ഷണിച്ചിട്ടുണ്ട്. ഇതിന് അസൗകര്യമുണ്ടെങ്കില്‍ തെലുങ്കാന സര്‍ക്കാര്‍ പ്രതിനിധികള്‍ കൊച്ചിയിലെത്തി സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ അവതരിപ്പിക്കാമെന്നും കെ ടി രാമ രാവു കത്തില്‍ സൂചിപ്പിക്കുന്നു.

കിറ്റെക്‌സിന്റെ വളര്‍ച്ചയില്‍ പ്രചോദനവും സന്തോഷവും തെലുങ്കാന വ്യവസായ മന്ത്രി രേഖപ്പെടുത്തുണ്ട്. വ്യവസായ സൗഹൃദ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള തെലുങ്കാനയില്‍ കിറ്റെക്‌സ് വന്നാലും ഇല്ലെങ്കിലും അഭിമാനകരമായ പദ്ധതിക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ടാണ് രാമ രാവു കത്ത് അവസാനിപ്പിക്കുന്നത്.

kitex
Advertisment