Advertisment

ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

New Update

publive-image

ഡൽഹി: സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എയർടെൽ, വോഡാഫോൺ, ടാറ്റ ടെലി സർവീസസ് എന്നീ കമ്പനികളാണ് ഹർജി നൽകിയത്.

എയർടെല്ലിന് 43,000 കോടി രൂപയും, വോഡാഫോണിന് 58,000 കോടിയുമാണ് കുടിശിക. 18,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് എയർടെല്ലും, 25,000 കോടി രൂപ മാത്രമാണ് കുടിശികയെന്ന് വോഡാഫോണും വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

NEWS
Advertisment