Advertisment

24 മണിക്കൂര്‍ കൊണ്ട് ടെലിഗ്രാമിന് കിട്ടിയത് 30 ലക്ഷം ഉപഭോക്താക്കൾ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ആഗോളതലത്തില്‍ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് സേവനങ്ങള്‍ നേരിട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ടെലിഗ്രാമിന് ലഭിച്ചത് 30 ലക്ഷം പുതിയ ഉപഭോക്താക്കളെ. ടെലിഗ്രാം തലവന്‍ പവേല്‍ ദുറോവാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കഴിവ് ടെലിഗ്രാമിനുണ്ടെന്നും ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കാണ് ടെലിഗ്രാം പ്രാധാന്യം നല്‍കുന്നതെന്നും പവേല്‍ ദുറോവ് തന്റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. സമാനമായ ഫീച്ചറുകളിലേക്ക് ആളുകള്‍ മാറുന്നു എന്നതിന് തെളിവാണ് ടെലിഗ്രാമില്‍ ഒറ്റ ദിവസം കൊണ്ടുള്ള ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ തന്നെ എറ്റവും വലിയ സേവന സ്തംഭനമാണ് ഫേസ്ബുക്കിന് കീഴിലെ സാമൂഹ്യ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം നേരിട്ടത്. 2013 ല്‍ റഷ്യക്കാരായ പവേല്‍ ദുറോവും സഹോദരന്‍ നിക്കോലൈ ദുറോവും ആണ് ടെലിഗ്രാമിന്റെ സൃഷ്ടാക്കള്‍ . ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു നല്‍കുന്ന ടെലിഗ്രാമില്‍ ധാരാളം ഫീചേഴ്‌സും ഉണ്ട്. പ്രാരംഭ ഘട്ടത്തില്‍ തന്നെ എന്‍ഡ് ടു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. മാത്രമല്ല വ്യത്യസ്തമായ മൂന്ന് മൊബൈല്‍ നമ്പറുകളില്‍ നിന്നും ടെലിഗ്രാം ഓപ്പറേറ്റ് ചെയ്യാം. ഇവ മൂന്നും വ്യത്യസ്ത അക്കൗണ്ടുകളായി നിലനില്‍ക്കും. മാത്രമല്ല, വാട്‌സ്ആപ്പ് ഈ അടുത്തിടെ ഉപയോഗിച്ച സ്റ്റിക്കര്‍ ഫീച്ചേര്‍സ് ടെലിഗ്രാമില്‍ വളരെ മുന്‍പ് തന്നെ ലഭ്യമാണ്.

Advertisment