Advertisment

പരിപാടി കൊണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിച്ചു ;യുവതിയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവും കുഞ്ഞും ഗുരുതരാവസ്ഥയില്‍ ...സംഭവം ഒഡീഷയില്‍

New Update

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ ടിവി പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു. ലഹന്ദബുഡ സ്വദേശിനിയായ ബോബിനായിക് എന്ന യുവതിയാണ് മരണപ്പെട്ടത്.

Advertisment

 

publive-image

യുവതിയ്ക്ക് സമീപമുണ്ടായിരുന്ന ഭര്‍ത്താവും കുഞ്ഞും ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ് .

ടി വി യില്‍ പരിപാടി കണ്ടു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

television blast
Advertisment