Advertisment

ടെലിവിഷന്‍ പരിപാടിക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി ...നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊമേഡിയന്‍ ഭാരതി സിങ് ഹൈക്കോടതിയെ സമീപിച്ചു

New Update

ന്യൂഡല്‍ഹി : ടെലിവിഷന്‍ പരിപാടിക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കവേ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊമേഡിയന്‍ ഭാരതി സിങ് ഹൈക്കോടതിയെ സമീപിച്ചു.ജനുവരി 27ന് കേസ് കേള്‍ക്കാനിരിക്കെയാണ് ഭാരതി സിംഗ് കോടതിയെ സമീപിച്ചത്.

Advertisment

publive-image

എഫ്‌ഐആറില്‍ മാറ്റം ആവശ്യപ്പെട്ടാണ് ഭാരതി സിംഗ് കോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ ദുര്‍ബലപ്പെടുത്തണമെന്നും പഞ്ചാബ് പൊലീസിന്‍റെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നുമാണ് ആവശ്യം.

ക്രിസ്മസ് രാവില്‍ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പരിപാടിയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ അമൃത്സര്‍ സ്വദേശിയായ സോനു ജാഫറാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരതി സിംഗ് ഉള്‍പ്പെടെ സംവിധായിക ഫറാ ഖാന്‍, നടി രവീണ ടാണ്ടന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

രവീണ ടാണ്ടനും ഫറാ ഖാനും നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച്‌ 25 വരെ ഇരുവര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ജനുവരി 23 ന് പഞ്ചാബ് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംഭവത്തില്‍ മൂന്നുപേരും നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

telivision programme case
Advertisment