Advertisment

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് എം.എസ്.എഫ് ടെലിവിഷനുകൾ വിതരണം ചെയ്തു

New Update

അന്നമനട:ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക് സഹായവുമായി എം.എസ്.എഫ് തൃശൂർജില്ലാ കമ്മിറ്റി നടത്തുന്ന ഇ ബുക്ക് ചലഞ്ചിന്റെ ഭാഗമായി ടെലിവിഷനുകൾ വിതരണം ചെയ്തു.

മാമ്പ്ര യു.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥിക്കുള്ള ടി.വി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ സ്‌കൂൾ മാനേജർ പി.ജി.സുകുമാരന് കൈമാറി.

Advertisment

publive-image

എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഫവാസ്,ജനറൽ സെക്രെട്ടറി മുഹമ്മദ് ബിലാൽ,പി.ടി.എ പ്രസിഡന്റ് എൻ.എ.ഷുക്കൂർ,സൗമ്യ ടീച്ചർ,ഷുഹൈബ് എന്നിവർപങ്കെടുത്തു.

publive-image

മാള സോക്കർസോ സ്‌കൂളിലെ വിദ്യാർത്ഥിക്കുള്ള ടെലിവിഷൻ മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.നൗഷാദ് സ്കൂൾ പ്രധാനാധ്യാപിക ജീന ടീച്ചർക്ക് കൈമാറി.എം.എസ്‌ .എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ ,മുസ്‌ലിം ലീഗ് നേതാക്കളായ കെ.എംഅഷ്‌റഫ്, പി.കെ.സെയ്തുമുഹമ്മദ്,എം.എസ്.എഫ് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി എം.ഐ.സകരിയ,

സുൽഫിക്കർ,ഫവാസ്,ആസിഫ് മാള,,അഷ്ണ ഫാത്തിമ,സി.എ ഹന എന്നിവർ പങ്കെടുത്തു.

telivision
Advertisment