Advertisment

ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് പൂര്‍ണമായും മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

New Update

ഹൈദരാബാദ്: തെലങ്കാന ഏപ്രില്‍ ആദ്യവാരത്തോടെ കൊറോണ വൈറസ് ബാധയില്‍ നിന്ന് പൂര്‍ണമായും മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. സംസ്ഥാനത്ത് നിലവില്‍ എഴുപത് പേര്‍ക്കാണ് രോഗബാധയുള്ളതെന്നും അതില്‍ രോഗമുക്തി നേടിയ പതിനൊന്ന് പേര്‍ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Advertisment

publive-image

വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 25,937 പേര്‍ ഇപ്പോള്‍ ക്വാറന്റൈനിലുണ്ടെന്നും ഏപ്രില്‍ ഏഴോടെ ഇവരുടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ക്വാറന്റൈനിലുള്ള ആര്‍ക്കും കോവിഡ്-19 ലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

1,899 പേര്‍ തിങ്കളാഴ്ച പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുമെന്നും ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി ചന്ദ്രശേഖര റാവു അറിയിച്ചു.

telugana chandrasekhara rao
Advertisment