Advertisment

കോവിഡ്-19; ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് പി.വി സിന്ധു അഞ്ച് ലക്ഷം രൂപവീതം നല്‍കി

New Update

ഹൈദരാബാദ്: കോവിഡ്-19 ആശങ്കകള്‍ക്കിടയില്‍ ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് പി.വി സിന്ധു അഞ്ച് ലക്ഷം രൂപവീതം നല്‍കി.

Advertisment

publive-image

ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കൊറോണക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാന്‍ കഴിഞ്ഞ ദിവസം സാമ്പത്തിക സഹായവുമായി എത്തിയതിനു പിന്നാലെയാണ് സിന്ധുവും രംഗത്തെത്തിയത്.

ടോക്യോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു സിന്ധു. കോവിഡ്-19 ആശങ്കകളെ തുടര്‍ന്ന് ഒളിമ്ബിക്‌സ് 2021-ലേക്ക് മാറ്റിയിരുന്നു.

TELUGANA PV SINDHU
Advertisment