Advertisment

തെലങ്കാന: ചന്ദ്രശേഖര റാവു വ്യാഴാഴ്ച അധികാരമേല്‍ക്കും

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

Advertisment

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് അദ്ധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേല്‍ക്കും. 1.34നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

പുതിയ എംഎല്‍എമാര്‍ ബുധനാഴ്ച 11.30ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ കെസിആറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

അതേസമയം, ജ്യോതിഷികളെ കണ്ട ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം ഉച്ചയ്ക്ക് 1.34 എന്ന് നിശ്ചയിച്ചത്. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

119 സീറ്റുകളുള്ള തെലങ്കാനയില്‍ 88 സീറ്റുമായി മികച്ച വിജയമാണ് ടിആര്‍എസ് നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. സംസ്ഥാനം രൂപപ്പെട്ട ശേഷം നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ടിആര്‍എസിന്‍റെ മുന്നേറ്റം. 2014ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയമാണ് രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് നേടിയത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ബിജെപിയും അടക്കം ത്രികോണ മല്‍സരമാണ് തെലങ്കാനയില്‍ നടന്നത്. ചന്ദ്രശേഖര റാവു ഗാജ്വല്‍ മണ്ഡലത്തില്‍ നിന്ന് 51000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെസിആറിന്‍റെ മകന്‍ കെടി രാമറാവു, അനന്തരവന്‍ ടി ഹരീഷ് റാവു എന്നിവരും മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ ഇരുവരും മന്ത്രിമാരായിരുന്നു.

തെലങ്കാനയില്‍ ടിആര്‍എസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു. ഇതിനായി ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. കൂടാതെ സിപിഐയും തെലങ്കാന ജനസമിതിയും കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായിരുന്നു. എന്നിട്ടും മൊത്തം 21 സീറ്റാണ് മുന്നണിക്ക് നേടാന്‍ സാധിച്ചത്. 2014ല്‍ ടിആര്‍എസിന് 63 നിയമസഭാ സീറ്റുകളും 11 ലോക്‌സഭാ സീറ്റുകളുമാണ് ലഭിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ബി.ജെ.പി വിരുദ്ധ വിശാലസഖ്യത്തിന്‍റെ പരീക്ഷണശാല കൂടിയായിരുന്നു തെലങ്കാന. തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ചന്ദ്രബാബുവിന്‍റെ ഇടപെടലോടെയാണ് ദേശീയ ശ്രദ്ധ നേടുകയായിരുന്നു. ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു കാലാവധി പൂര്‍ത്തിയാക്കാന്‍ 9 മാസം ബാക്കിനില്‍ക്കെ ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Advertisment