കുവൈറ്റില്‍ ചൂട് കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 14, 2018

കുവൈറ്റ് : കുവൈറ്റില്‍ ചൂട് കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .തീരപ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതിനാല്‍ ദൃശ്യപരിധിയെ സാരമായി ബാധിക്കുമെന്ന് മെട്രോളജിസ്റ്റ് അബ്ദുലസീസ് അല്‍ ഖരാവി വ്യക്തമാക്കി.

ഇന്ന് താരതമ്യേന ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും മണിക്കൂറില്‍ 15 മുതല്‍ 45 കി.മി സ്പീഡില്‍ വരെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

46 മുതല്‍ 48 ഡിഗ്രിവരെയാണ് ഇന്ന് രാജ്യത്ത് കൂടിയ ചൂട് പ്രതീക്ഷിക്കുന്നത്. കടലില്‍ അറ് മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. രാത്രിയിലും ചൂട് കാലാവസ്ഥ തന്നെ അനുഭവപ്പെടാം. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും മണിക്കൂറില്‍ 12 മുതല്‍ 35 കി.മി വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

×