Advertisment

ഭൂമിയില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് രണ്ട് രാജ്യങ്ങളില്‍ ; ഗള്‍ഫ് മേഖലയില്‍ കുവൈറ്റും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാനും ചുട്ടുപഴുക്കുന്നു

New Update

കുവൈറ്റ് : ഭൂമിയില്‍ സമീപകാലത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് രണ്ട് രാജ്യങ്ങള്‍ ഏതെന്ന് വ്യക്തമാക്കി ലോക കാലാവസ്ഥാ സംഘടന രംഗത്ത്. വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഭൂമിയിലെ ചൂടന്‍ രാജ്യങ്ങളെ സംഘടന കണ്ടെത്തിയത്. ഗള്‍ഫ് മേഖലയില്‍ കുവൈറ്റും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാനുമാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ട രാജ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

2016 ജൂലൈ 21 ന് കുവൈറ്റിലെ മിത്രിബയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അന്ന് 129 ഡിഗ്രി ( 53.9 സെല്‍ഷ്യസ്) ചൂടാണ് മിത്രിബയില്‍ രേഖപ്പെടുത്തിയത്. 2017 മെയ് 28ന് പാകിസ്ഥാനിലെ ടര്‍ബറ്റില്‍ 128.7 ഡിഗ്രി ( 53.7 സെല്‍ഷ്യസ്) ചൂട് രേഖപ്പെടുത്തി.

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂടാണ് കുവൈറ്റിലെ മിത്രിബയില്‍ രേഖപ്പെടുത്തിയതെന്ന് ഡബ്ലുഎംഒ സ്ഥിരീകരിക്കുന്നു.76 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013 ജൂണ്‍ 30ന് കാലിഫോര്‍ണിയയിലെ ഡെത്ത്വാലിയില്‍ 129.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു.

ഈ താപനില ഡബ്ലുഎംഒയുടെ ആഗോലതാപനില പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല .അതിന് കാരണവുമുണ്ടായിരുന്നു. 1913ല്‍ 134 ഡിഗ്രി താപനില ഉയര്‍ന്നപ്പോള്‍ തന്നെ ആ പ്രദേശം കൂടുതല്‍ ചൂടുള്ളതായിരുന്നു. ഈ താപനില ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനിലയായി കണക്കാക്കുന്നു. എന്നാല്‍ ചില വിദഗ്ധര്‍ ഇക്കാര്യം ചോദ്യം ചെയ്യുന്നുണ്ട് .

ടുണീഷ്യയിലെ കെബിലിയില്‍ നിന്ന് 131 ഡിഗ്രി (55.0 സെല്‍ഷ്യസ്) ആണ് ഭൂമിയിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന താപനിലയ്ക്ക് സമാനമായ കഥ. 1931 ജൂലൈ 7 നാണ് ഇത് രേഖപ്പെടുത്തിയത് .

ഇത് ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന താപനിലയും ആണ്. ഈ റെക്കോര്‍ഡിന് ''ഗുരുതരമായ വിശ്വാസ്യത പ്രശ്നങ്ങളുണ്ട്'' എന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ ക്രിസ്റ്റഫര്‍ ബര്‍ട്ട് അഭിപ്രായപ്പെടുന്നു.

 

kuwait kuwait latest
Advertisment