Advertisment

നിര്‍മ്മാണച്ചെലവ് 50 ലക്ഷം രൂപ ! ജയലളിത, എംജിആര്‍ എന്നിവരുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം തുറന്നുനല്‍കി; ക്ഷേത്രത്തിനുള്ളില്‍ ഇരുവരുടേയും പൂര്‍ണകായ ചെമ്പ് പ്രതിമ

New Update

publive-image

Advertisment

ചെന്നൈ: അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാക്കളായ ജയലളിത, എം.ജി.ആര്‍ എന്നിവരുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി. 50 ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷേത്രത്തില്‍ ഇരുവരുടേയും പൂര്‍ണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ. സന്നദ്ധ സേവനവിഭാഗമായ 'അമ്മ പേരവൈ'യാണ് മധുര, തിരുമംഗലത്ത് ക്ഷേത്രം നിര്‍മിച്ചത്. അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ മുന്‍കൈ എടുത്താണ് ക്ഷേത്രം നിര്‍മിച്ചത്.

തിരുമംഗലത്തിനടുത്തുള്ള ടി. കുന്നത്തൂരില്‍ 12 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisment