Advertisment

ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മോഷണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലു​ട​നീ​ളം അമ്പ​ല​ങ്ങ​ളും ക​ട​ക​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫി​സും കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി.

Advertisment

publive-image

തൃ​ശൂ​ര്‍ ചേ​ര്‍​പ്പ് പാ​റ​ക്കോ​വി​ല്‍ പു​ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ റ​ഫീ​ക് സ​തീ​ഷ് എ​ന്ന സ​തീ​ഷ് (39), കൊ​ച്ചു​വേ​ളി ശം​ഭു​വ​ട്ടം ജ​ങ്​​ഷ​നി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സാ​ബു സേ​വ്യ​ര്‍ (35), വ​ലി​യ​തു​റ മേ​രി മാ​താ ലെ​യി​നി​ല്‍ വ​നി​ത എ​ന്ന വ​ന​ജ (32) എ​ന്നി​വ​രെ​യാ​ണ് പൂ​ന്തു​റ എ​സ്.​എ​ച്ച്‌.​ഒ സ​ജി​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ് ചെ​യ്ത​ത്.

മു​ട്ട​ത്ത​റ ആ​ര്യ​ന്‍​കു​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ലും ക​മ​ലേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ത്തി​ലും ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ വ​ല​യി​ലാ​യ​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ മൂ​വ​രും ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് ദ​ര്‍​ശ​നം ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന അമ്പല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ച്ച്‌ പ​രി​സ​രം മ​ന​സ്സി​ലാ​ക്കി​വെ​ക്കും.

രാ​ത്രി സാ​ബു​വും സ​തീ​ഷും ഓട്ടോ​റി​ക്ഷ​യി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​ത്തി​യ​ശേ​ഷം സ​തീ​ഷാ​ണ് ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഈ ​സ​മ​യം സാ​ബു സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് ഓ​ട്ടോ​റി​ക്ഷ പാ​ര്‍​ക്ക് ചെ​യ്ത് മാ​റി​നി​ല്‍​ക്കും. കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​പ്പൊ​ളി​ച്ചു കി​ട്ടു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ള്‍ നോ​ട്ടാ​ക്കു​ന്ന​തും മോ​ഷ​ണം ചെ​യ്ത് കി​ട്ടു​ന്ന സ്വ​ര്‍​ണം വി​ല്‍​പ​ന ന​ട​ത്തി പ​ണ​മാ​ക്കു​ന്ന​തും വ​ന​ജ​യാ​ണ്.

temple steel case arrest
Advertisment