Advertisment

കേരളസർക്കാരിന്‍റെ കീഴിലുള്ള നോർക്ക ഡയറക്റ്ററായ പി.എം. ജാബിറിനോട്‌ പത്ത്‌ ചോദ്യം ?

New Update

കേരളസർക്കാരിന്റെ കീഴിലുള്ള നോർക്ക ഡയറക്റ്ററും കൈരളിയുടെ ഒമാൻ സാരഥിയുമായ പി.എം.ജാബിർ അറിയുന്നതിലേക്ക്‌ അങ്ങയുടെ പ്രസ്താവന ഗൾഫ്‌ മാധ്യമം ദിനപത്രത്തിൽ വായിക്കാൻ സാധിച്ചു, അതിൽ താങ്കൾ അഭിപ്രായപ്പെട്ട പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല ഇപ്പോൾ നടക്കുന്നത്‌ കുപ്രചരണങ്ങളാണ്‌ എന്ന വാക്കുകൾ തീർത്തും തെറ്റിദ്ധാരണാ ജനകവും പ്രബുദ്ധരായ പ്രവാസി സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നതിന്‌ ‌ തുല്യവുമാണ്‌ എന്ന് പറയാതെ വയ്യ,

Advertisment

അങ്ങേയറ്റം ആശങ്കയിലും ആകുലതയിലും കഴിയുന്ന പ്രവാസി സമൂഹത്തോട്‌ ‌ ആശങ്കപ്പേടെണ്ട എന്ന പ്രസ്താവന ഏവരേയും അൽഭുതപ്പെടുത്തുന്നതായിപ്പോയി ,

കോവിഡ്‌ 19 മഹാവിപത്ത്‌ ആരംഭിച്ചത്‌ മുതൽ ഇന്ന് വരെയുളള സർക്കാരിന്റെയും നോർക്കയുടെയും ഭാഗത്ത്‌ നിന്ന് ഉണ്ടായ പ്രവാസിദ്രോഹ നടപടികളെ ആസ്പദമാക്കി താങ്കളോട്‌ 10 ചോദ്യങ്ങൾ ഉന്നയിക്കുന്നു.

1 മടങ്ങിവരുന്ന പ്രവാസികളെ രണ്ട്‌ കയ്യും നീട്ടി സ്വീകരിക്കാൻ കേരളം പൂർണ്ണ സന്നദ്ധമണെന്ന് .മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തുകയും കേന്ദ്ര ഗവണ്മെന്റിന്‌ കത്തയക്കുകയും ചെയ്ത നിലപാടിൽ നിന്ന് ഇപ്പോൾ എന്ത്‌‌ കൊണ്ട്‌ പിന്നോട്ട്‌ പോയി ?

2. താങ്കൾ പറയുന്ന ട്രൂനാറ്റ്‌ ടെസ്റ്റ്‌ , അല്ലെങ്കിൽ റാപിട്‌ ടെസ്റ്റ്‌ എന്നിവ ഒമാൻ ആരോഗ്യമന്ത്രാലയം ഇത്‌ വരെ അംഗീകാരം നൽകാത്തതാണെന്ന വസ്തുത ‌ മറച്ച്‌ പിടിച്ച്‌ പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച്‌ അവരെ കുപ്രചരണം നടത്തുന്നവരായി ആക്ഷേപിക്കുന്നു ?

3 . ഇൻഡ്യയിലെ കോവിഡ്‌ ഹോട്ട്സ്പോട്ട്‌ നഗരങ്ങളായ മഹാരാഷ്ട്രയിലും ദില്ലിയിലും ജോലി ചെയ്യുന്ന മലയാളികൾക്ക്‌ കോവിഡ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ കേരളത്തിലേക്ക്‌ വരാമെങ്കിൽ പ്രവാസികൾക്ക്‌ എന്ത്‌ കൊണ്ട്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കുന്നു .ഈ വിവേചനത്തിന്റെ കാരണം എന്ത് ?

4. ഇനി ഒരുപക്ഷേ വരും ദിവസങ്ങളിൽ മേൽപറയുന്ന ടെസ്റ്റിന്‌ അംഗീകരം ലഭിക്കുമെങ്കിൽ അതിന്‌ ശേഷം ഈ നിബന്ധന ബാധകമാക്കിയാൽ പോരെ ?എങ്കിൽ നാടണയാൻ മോഹിക്കുന്ന നിരാലംബരായ പ്രവാസികളിൽ നൂറുക്കണക്കിന്‌ പേർക്ക്‌ ആശ്വാസം ലഭിക്കുമായിരുന്നില്ലേ ?

5. കെ.എം.സി.സി ഉൾപ്പെടേയുള്ള വിവിധ സന്നദ്ധ സംഘടനകൾ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേട്‌ വിമാനം തയ്യാറാക്കിയപ്പോൾ താങ്കളുടെ അധികാര സ്വാധീനമുപയോഗിച്ച്‌ നോർക്ക വഴിയോ, കൈരളിയുടെ നേതൃത്വത്തിലോ എന്ത്‌ കൊണ്ട്‌ വിമാനം ചാർട്ടർ ചെയ്ത്‌ പ്രവാസികളെ നാട്ടിലെത്തിക്കാൻ തയ്യാറാകുന്നില്ല,, ?

6. ഗുരുതര രോഗം ബാധിച്ചവരും ഗർഭിണികളും, വിസിറ്റ്‌ വിസയിൽ വന്ന് ഇവിടെ അകപ്പെട്ടവരുമായ ധാരാളം ആളുകൾ ഇവിടെ ഉണ്ടെന്ന് താങ്കൾക്കറിയാമല്ലോ ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല! ഇനിയെങ്കിലും വിമാനം ചാർട്ടേട്‌ ചെയ്ത്‌ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പൊതു ആവശ്യം ഒരു വെല്ലു വിളിയായി സ്വീകരിച്ചെങ്കിലും നോർക്കയോ ?കൈരളിയോ ‌ മുന്നിട്ടിറങ്ങാൻ തയ്യാറാകുമോ ?

7. അധികാരവും സ്വാധീനവുമില്ലാത കെ.എം.സി.സി, ഒഐസിസി ,ഐസിഎഫ്, പോലുളള വിവിധ സംഘടനകൾക്ക്‌ ചെയ്യാൻ കഴിയുന്നത്‌ , സർക്കാരിന്റെ ഭാഗമായ നോർക്കക്കും, ഇടത്‌ പ്രവാസി സംഘടനയായ കൈരളിക്കും സാധിക്കാത്തതിന്റെ കാരണം എന്ത്‌ ?

8. പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയത്തിൽ സർക്കാരിന്‌ അടുത്ത കാലത്തായി തെറ്റുകൾ സംഭവിച്ച്‌ കൊണ്ടിരിക്കുന്നത്‌ എന്ത്‌ കൊണ്ട്‌ ?

9. പുതിയ നിബന്ധനകളും പ്രായോഗികമല്ലാത്ത നിർദേശങ്ങളും പുറപ്പെടുവിക്കുമ്പോൾ ഗൾഫിലെ സാമൂഹിക പശ്ചാതലവും ഭൂമി ശാസ്ത്രപരമായ മറ്റ്‌ ബുദ്ധിമുട്ടുകളും നോർക്ക അധികൃതരെ പറഞ്ഞ്‌ ‌ മനസ്സിലാക്കുന്ന കാര്യത്തിൽ ഗൾഫിലുള്ള നോർക്ക പ്രതിനിധികൾക്ക്‌ പിഴവ്‌ പറ്റിയോ ?

10. താങ്കളുടെ പ്രസ്താവനയിൽ പറയുന്ന സാധാരണ ജനങ്ങൾ എല്ലാം മനസ്സിലാക്കുമെന്നുള്ളത്‌ , അവർ ആരോക്കെയാണ്‌ , നാട്ടിലെത്താൻ വാവിട്ട്‌ കരയുന്ന അമ്മമാരും സഹോദരിമാരും, രോഗം ബാധിച്ച പ്രവാസികളും പെടുമോ ? പ്രവാസി പൊതു സമൂഹം ചർച്ച ചെയ്ത്‌ കൊണ്ടിരിക്കുന്ന മേൽപ്പറഞ്ഞ വിഷയത്തിൽ അങ്ങയുടെ വിലപ്പെട്ട മറുപടി പ്രതീക്ഷിച്ച്‌ കൊണ്ട് സ്നേഹപൂർവ്വം. പി.എ.വി അബൂബക്കർ.

ten questions
Advertisment