Advertisment

മോഹൻലാലിനൊപ്പം ’10 ഇയര്‍ ചാലഞ്ച്’ പങ്കുവച്ച് മുരളി ഗോപി

author-image
ഫിലിം ഡസ്ക്
New Update

publive-image

’10 ഇയര്‍ ചാലഞ്ച്’ എന്ന പേരില്‍ ഭ്രമരത്തിന്റെയും ലൂസിഫറിന്റെയും സെറ്റുകളില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മുരളി ഗോപി.

മോഹന്‍ലാല്‍ ശിവന്‍കുട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമരത്തില്‍ ഡോ: അലക്‌സ് വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് മുരളി മറ്റൊരു ചിത്രത്തില്‍ മോഹന്‍ലാലുമായി സഹകരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തിരക്കഥയൊരുക്കിക്കൊണ്ട് അദ്ദേഹം ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രത്തിന് രചന നിര്‍വ്വഹിച്ചു. പത്ത് വര്‍ഷത്തെ ഇടവേളയിലുള്ള രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി.

Advertisment