Advertisment

ടെക്‌സസ് ടെറന്റ് കൗണ്ടിയില്‍ മാത്രം കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

New Update

ടെറന്റ് കൗണ്ടി (ടെക്സ്സസ്) : നോര്‍ത്ത് ടെക്‌സസിലെ സുപ്രധാന കൗണ്ടിയായ ടെറന്റ് കൗണ്ടിയില്‍ നവംബര്‍ 30 ന് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി കൗണ്ടി പബ്‌ളിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. താങ്ക്‌സ് ഗിവിങ്ങിനു ശേഷം തിങ്കളാഴ്ച മാത്രം 3356 പുതിയ പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

മാര്‍ച്ച് ആദ്യവാരം മുതല്‍ രണ്ടു മാസം മുമ്പു വരെ പോസിറ്റീവ് രോഗികളുടെ എണ്ണം 50,000 ആയിരുന്നുവെങ്കില്‍ അവസാന രണ്ടു മാസങ്ങളിലാണ് 50,000 കേസ്സുകളായി ഉയര്‍ന്നിരിക്കുന്നത്. കൃത്യമായ കണക്കുകളനുസരിച്ച് ടെറന്റ് കൗണ്ടിയില്‍ ഇതുവരെ 10,0650 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 843 മരണവും നടന്നു. 71100 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.

ടെറന്റ് കൗണ്ടിയില്‍ മാസ്ക് മാന്‍ഡേറ്റ് 2020 ഫെബ്രുവരി 28 വരെ നീട്ടിയതായി കാണ്ടി അധികൃതര്‍ അറിയിച്ചു. കൗണ്ടിയില്‍ കോവിഡ് 19 ബാധിച്ചു മരിച്ചവരില്‍ 71% 65 വയസിനു മുകളിലുള്ളവരാണ്. 22 മുതല്‍ 44 വയസ്സുവരെയുള്ളവരില്‍ മരണം ശരാശരി 36 ശതമാനമാണ്.

തിങ്കളാഴ്ച വരെ കൗണ്ടി ആശുപത്രികളില്‍ 855 കോവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്. ആകെ 828 വെന്റിലേറ്ററുകളാണ് കൗണ്ടിയില്‍ ഇപ്പോള്‍ ഉള്ളതെന്നും 539 എണ്ണം കൂടി ഉടന്‍ ലഭ്യമാകുമെന്നും അധികൃതര്‍ പറയുന്നു.

Advertisment