Advertisment

സ്വദേശിവത്കരണം: കുവൈറ്റില്‍ ധനകാര്യ മന്ത്രാലയത്തിലുള്ളത് 563 ഒഴിവുകള്‍; കുറഞ്ഞ ശമ്പളവും മറ്റു പല കാരണങ്ങളാലും സ്വദേശികള്‍ ജോലി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി ചില സര്‍ക്കാര്‍ ഏജന്‍സികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഒമ്പത് സര്‍ക്കാര്‍ ഏജന്‍സികളില്‍ സ്വദേശികള്‍ക്കായി ഉള്ളത് 563 തൊഴില്‍ ഒഴിവുകള്‍.

സിവില്‍ സര്‍വീസ് കമ്മീഷന്റെ തീരുമാനപ്രകാരം ഇതുവരെ 184 സ്വദേശികളെ ഈ ഏജന്‍സികളില്‍ നിയമിച്ചിട്ടുണ്ട്. 87 പ്രവാസികളെ പിരിച്ചുവിട്ടതായും ആ ഒഴിവുകള്‍ സ്വദേശികള്‍ക്കായും മാറ്റി വയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കുറഞ്ഞ ശമ്പളവും മറ്റു പല കാരണങ്ങളാലും സ്വദേശികളെ നിയമിക്കുന്നത് പ്രയാസകരമാണെന്ന് ചില സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷത്തിനിടയില്‍ ഇത്തരം ജോലികളിലെ ഒഴിവുകള്‍ അറിയിച്ച് മുപ്പതിലധികം പരസ്യങ്ങള്‍ നല്‍കിയിരുന്നതായും എന്നാല്‍ ജോലി ഏറ്റെടുക്കാന്‍ സ്വദേശികള്‍ വിമുഖത കാണിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് പോലുള്ള സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം കൂടുതല്‍ പ്രാവര്‍ത്തികമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന സ്വദേശികളുടെ നിരക്ക് 91.7 ശതമാനത്തിലെത്തി.

സിവില്‍ സര്‍വീസ് കമ്മീഷന്റെ പദ്ധതിക്ക് അനുസൃതമായി സ്വദേശിവത്കരണം നടപ്പാക്കാന്‍ ധനകാര്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment