Advertisment

സൈനീക ക്യാമ്പിന് നേരേയുണ്ടായ ആക്രമണത്തില്‍ ജവാന് വീരമൃത്യു: തീവ്രവാദികള്‍ രക്ഷപ്പെട്ടു

New Update

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ 50-ാം നമ്പര്‍ രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനീകനും പ്രദേശവാസിയും കൊല്ലപ്പെട്ടു. പുല്‍വാന ജില്ലയിലെ കക്കോപ്പാറ മേഖലയിലെ ക്യാമ്പില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണം.

Advertisment

publive-image

ബിലാല്‍ അഹമ്മദ് സുമോ ഡ്രൈവറാണ് കൊല്ലപ്പെട്ട പ്രദേശവാസി. തീവ്രവാദികളുടെ വെടിവെയ്പ്പില്‍ മാരകമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു സൈനീകനും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിതീകരിച്ചു. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആക്രമണം നടത്തിയ സംഘത്തെ പിടികൂടാനായില്ല. വെടിവെയ്പ്പിന് ശേഷം ക്യാമ്പ് പരിസരത്ത് നിന്ന് ഇവര്‍ രക്ഷപ്പെട്ടു.

Advertisment