ശ്രീനഗര്‍: ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.
ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ വെടിവെയ്പ്പ് ഉണ്ടാകുകയായിരുന്നു. പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.