Advertisment

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി; പിടിയിലായത് സൗദിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയും യുപി സ്വദേശിയും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിമാനത്താവളത്തിൽനിന്ന് രണ്ടു ഭീകരരെ എൻഐഎ പിടികൂടി. സൗദിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയും യുപി സ്വദേശിയുമാണു പിടിയിലായത്. റിയാദിൽനിന്ന് ലുക്ക്ഔട്ട് നോട്ടിസ് നൽകി എത്തിച്ചവരാണ്. ഡൽഹി ഹവാലാ കേസ്, ബാംഗ്ലൂർ സ്ഫോടന കേസ് എന്നിവയിലെ പ്രതികളാണിവർ.

ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു.

ഒരാള്‍ ലഷ്‌കര്‍ ഇ തൊയ്‌ബെ പ്രവര്‍ത്തകനും അടുത്തയാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും.

Advertisment