Advertisment

മണ്ണേങ്ങോട് എയുപി സ്കൂളിൽ ഇന്ന് കോവിഡ് പരിശോധന ക്യാമ്പ് നടക്കും; ജനങ്ങൾ ജാഗ്രത തുടരണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ

author-image
ജോസ് ചാലക്കൽ
Updated On
New Update

പട്ടാമ്പിയിൽ കൂടുതൽ രോഗബാധിതർ ഉണ്ടോ എന്നറിയാൻ ഇന്ന് ആൻറിജൻ പരിശോധന ക്യാമ്പ് മണ്ണേങ്ങോട് എ യുപി സ്കൂളിൽ നടക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.കുലുക്കല്ലൂർ, കൊപ്പം, വല്ലപ്പുഴ പഞ്ചായത്ത് നിവാസികൾക്കായാണ് നാളെ പരിശോധന നടത്തുന്നത്. പട്ടാമ്പി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ഇതുവരെ പരിശോധന നടത്തിയത് 3163 പേരിലാണ്. ഇപ്പോഴും രോഗ സ്ഥിരീകരണം ഉണ്ടാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എംഎൽഎ അറിയിച്ചു.

Advertisment

പഞ്ചായത്തുകളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും എംഎൽഎ പറഞ്ഞു. ഓങ്ങല്ലൂരിലെയും പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റലിലെയും സജ്ജീകരണം നേരത്തെ പൂർത്തിയാക്കിയതാണ്. വനിതാ ഹോസ്റ്റലിലെ എഫ് എൽ ടി സി യിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു.

ഈ സെൻററുകളിലേക്ക് വേണ്ട ആരോഗ്യപ്രവർത്തകരെ നിയമിക്കാനുള്ള നടപടികൾ നടന്നുവരുന്നുണ്ട്. അതാത് പഞ്ചായത്തുകൾ ആരോഗ്യപ്രവർത്തകരെ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിനുള്ള ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർ ഇൻറർവ്യൂകളിൽ പങ്കെടുക്കുന്നില്ലെന്നും എംഎൽഎ പറഞ്ഞു.

കൂടാതെ രോഗികളെ എഫ് എൽ ടി സി കളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ആംബുലൻസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടർ, ഡി എം ഒ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.108 ആംബുലൻസുകൾ കൂടാതെ ഡ്രൈവറുടെ ക്യാമ്പിൻ മറച്ചു കൊണ്ടുള്ള കെഎസ്ആർടിസി സംവിധാനവും ഒരുക്കുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.

കൂടാതെ ഡോക്ടർമാർ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കായി 2700 എൻ 95 മാസ്കുകളും 30000 സർജിക്കൽ മാസ്കുകളും വാങ്ങുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു. ഇത് ഉടൻ ലഭ്യമാകുമെന്ന് ഡിഎംഒ അറിയിച്ചതായും എംഎൽഎ പറഞ്ഞു.

അലോപ്പതി മേഖലയിലുള്ളവർക്ക് കൂടാതെ ആയുർവേദ, ഹോമിയോ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കും 150 എൻ 95 മാസ്ക്കുകളും 1000 സർജിക്കൽ മാസ്ക്കുകളും വീതം ലഭ്യമാക്കും. കൂടാതെ പ്രൈമറി ഹെൽത്ത് സെൻററുകളിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകളും ലഭ്യമാക്കുവാൻ തീരുമാനമായിട്ടുണ്ട്.

പട്ടാമ്പി കോളേജിലെ സയൻസ് ബ്ലോക്കിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് രണ്ട് വെന്റിലേറ്ററുകൾ, നാല് മൾട്ടിപർപ്പസ് മോണിറ്ററുകൾ, ഇസിജി മെഷീൻ തുടങ്ങിയ ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുൾപ്പെടെ എംഎൽഎ ഫണ്ടിൽ നിന്നും എട്ടു ലക്ഷത്തോളം രൂപ അനുവദിച്ചതായും മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.

test camp
Advertisment