Advertisment

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ; ഇനി എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്ലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ നേടിയ 318 റണ്‍സിന്റെ വിജയത്തോടെ ഈ റെക്കോര്‍ഡ് വിരാട് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്.

Advertisment

publive-image

47 ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ച 27 ആം വിജയമാണ് ആന്റിഗയില്‍ കുറിച്ചത്. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചാണ് 27 തവണ ധോണി ടീമിനെ വിജയത്തിലെത്തിച്ചത്. 49 മത്സരങ്ങളില്‍ 21 തവണ ടീമിനെ വിജയത്തിലെത്തിച്ച സൗരവ്‌ ഗാംഗുലിയാണ് കോഹ്ലിക്കും ധോണിയ്ക്കും പുറകിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്മാര്‍

1. വിരാട് കോഹ്ലി - 27 വിജയം (47 മത്സരം)

2. എം എസ് ധോണി - 27 വിജയം (60 മത്സരം)

3. സൗരവ് ഗാംഗുലി - 21 വിജയം (49 മത്സരം)

4. മൊഹമ്മദ് അസറുദീന്‍ - 14 വിജയം (47 മത്സരം)

Advertisment