Advertisment

ടെക്‌സ വനിതാവേദി പുന:സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ്: തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്‌സയുടെ വനിതാവേദി പുന:സംഘടിപ്പിച്ചു. 2019 - 2020 കാലയളവിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റായി ലജാ അഹദിനേയും ജന. സെക്രട്ടറിയായി ലാലി സജീവിനേയും ട്രഷററായി പ്രഭാ ജോയി യെയും ഐക്യകണ്േന തെരെഞ്ഞെടുത്തു.

Advertisment

publive-image

ചിത്രം  ടെക്സ റിയാദ് വനിതാവേദി പ്രസിഡണ്ട്‌ ലജാ അഹദ് ,സെക്രട്ടറി ലാലി സജീവ്.

സുജ പ്രകാശ് ( വൈസ് പ്രസി.) അജിത അനിൽ, ബിന്ദു രമണൻ (ജോ. സെക്ര.), സുനിഷ അജിത്ത് (കലാവിഭാഗം) ലക്ഷ്മി സുനിൽ, ഷമീന അൻസർ, നൗഫിന സാബു, ഫാത്തിമ സജീർ, സബീന ഷാജി, എന്നി വരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു. ഒലയാ യിലെ അൽ നഖീൽ ഇസ്തിറാഹയിൽ വെച്ച് കൂടിയ കുടുംബ സംഗമത്തിൽ ടെക്സ പ്രസിഡന്റ് സലാഹുദ്ദീൻ മരുതികുന്ന് അധ്യക്ഷത വഹിച്ചു.

ടെക്സ റിയാദിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വനിതാ വേദി യുടെ പരിപൂർണ്ണമായ സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും, റിയാദിലെ സാമൂഹിക, സാംസ്കാരിക, കലാ വേദികളിൽ ടെക്സ വനിതാവേദിയുടെ മെച്ചപ്പെട്ട പ്രവർത്തന ങ്ങളിൽ പങ്കാളികൾ ആകുമെന്നും ലജ അഹദ് പറഞ്ഞു .

വനിതാ വേദിയുടെ പുതിയ ഭരണ സമിതി അംഗങ്ങൾക്ക് ടെക്സ സെക്രട്ടറി നിസാർ കല്ലറ, സജീവ് നാവായി കുളം, അജിത് കക്ക രക്കല്‍, പ്രകാശ് വാമനപുരം, അബ്ദുല്‍ അഹദ്, സുരേഷ് പാലോട്, ജോയി നടേശൻ, പ്രശാന്ത് വാമനപുരം എന്നിവര്‍  ആശംസ കളറി യിയിച്ചു.

പ്രശോഭ് വാമനപുരം, ഹാഷിം ഇടിഞ്ഞാർ സജീർ അഴീക്കോട്, അൻസർ വർക്കല, ഷഹീറുദ്ദീൻ കാപ്പിൽ, നജീം പാലോട്, ഷിബു പെരിങ്ങമ്മല ,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലാലി സജീവ് സ്വാഗതവും, പ്രഭാ ജോയി നന്ദിയും രേഖപ്പെടുത്തി.

Advertisment