Advertisment

ടെക്സ - റിയാദ് 6-ാം ഘട്ട നോർക്ക കാർഡ് വിതരണം ചെയ്തു.

author-image
admin
New Update

തിരുവനന്തപുരം ജില്ലാ ' കൂട്ടായ്മ ടെക്സ റിയാദ്‌ അംഗങ്ങൾക്കായുള്ള ആറാം ഘട്ട നോർക്കാ കാർഡ് വിതരണം ചെയ്തു. ടെക്സയിൽ മെമ്പർഷിപ്പ് എടുക്കുന്ന തിരുവ നന്തപുരം ജില്ലാ നിവാസികളായ അംഗങ്ങൾക്ക് സൗജന്യമായാണ് നോർക്ക കാർഡി നർഹരാക്കുന്നത്. അനിൽ കരേറ്റിന്റെ വസതിയിൽ കൂടി യോഗത്തിൽ പ്രസിഡന്റ് സജീവ് നാവായി കുളം അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ടെക്സയുടെ എല്ലാ അംഗങ്ങളെയും നോർക്കാ കാർഡിനർഹരാക്കുക എന്ന മുൻ ഭരണ സമിതിയുടെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുകയും ഇനിയും ആർക്കെങ്കിലും കാർഡ് ലഭിക്കാത്തവർ ഉണ്ടെങ്കിൽ അവർ 'എത്രയും വേഗം മതിയായ രേഖകൾ പൂർത്തികരിച്ച് ടെക്സ ഭരണ സമിതിയെ ഏൽപിക്കേണ്ടതാണെന്നും പറയുകയുണ്ടായി.

യോഗത്തിൽ വെച്ച് ടെക്സ - ട്രാവൻകൂർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജീബ് പാലോടിന് പ്രസിഡന്റ് നോർക്ക കാർഡ് കൈമാറി. ചടങ്ങിൽ നിസാർ കല്ലറ, സലാഹുദ്ദീൻ മരുതി കുന്ന്, അജിത്ത് കക്കരക്കൽ, അബദുൽ അഹദ്, ' പ്രേംകുമാർ വാമനപുരം, പ്രശാന്ത് വാമനപുരം, അനിൽ കാരേറ്റ്, അൻസർ വർക്കല, ഹാഷിം ഇടിത്താർ, പ്രകാശ് വാമനപുരം, അനൂജ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജോയി നടേശൻ സ്വാഗതവും, ട്രഷറർ സേതു കുഴിക്കാട്ടിൽ നന്ദിയും പറഞ്ഞു....

Advertisment