Advertisment

ദേശീയപാത വീതി കൂട്ടി നവീകരിച്ചതോടെ അപകടങ്ങളും പെരുകുന്നു ? പാലക്കാട് തച്ചമ്പാറയിൽ മരണപ്പെട്ടത് തമിഴ്നാട് സ്വദേശി

New Update

publive-image

Advertisment

തച്ചമ്പാറ: ദേശീയ പാതയിൽ റോഡ് നവീകരണം ഏതാണ്ട് പൂർത്തിയാകുമ്പോൾ ദിനംപ്രതി സംഭവിക്കുന്ന രണ്ടും മൂന്നും അപകടങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്നു. റോഡ് നവീകരണം ഏതാണ്ട് പൂർത്തിയാകുമ്പോഴും പലയിടത്തും വളരെ വീതികുറഞ്ഞതും കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും ഒഴിവായിട്ടില്ല. മിനുസമാർന്ന റോഡിൽ മഴ പെയ്യുന്നതോടെ വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുന്നതും അപകടങ്ങൾക്ക് ഇടവരുത്തുന്നു.

മണ്ണാർക്കാടിനും മുണ്ടൂരിനുമിടയിൽ ഇത്തരത്തിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. ഇറക്കവും വളവും ചേർന്നെത്തുന്ന പനയമ്പാടത്തെയും എടായ്ക്കാലിലെയും വളവുകളിൽ അപകടം പതിയിരിക്കുന്നു. പാതയുടെ വശങ്ങളിൽ വാഹനങ്ങൾ നിറുത്തിയിടുന്നതും പ്രയാസം നേരിടുന്നുണ്ട്. റോഡ് നവീകരണം പൂർത്തിയായിടത്തൊന്നും അഴുക്കുചാൽ ഇല്ല. നിരന്തരം അപകടങ്ങളുണ്ടാകുന്ന ഇടത്തെല്ലാം അമിത വേഗത നിയന്ത്രിക്കാൻ ഡിവൈഡർ സ്ഥാപിച്ചിട്ടുമില്ല.

അപകടങ്ങൾ മിക്കതും സംഭവിക്കുന്നത് രാത്രിയും പുലർച്ചെയുമാണ്. റോഡുപണി പൂർത്തിയായി എന്ന മട്ടിൽ പല വാഹനങ്ങളും ഒരേ വേഗതയിലാണ് രാത്രിയില്‍പോലും കുതിച്ചു പായുന്നത്. മിക്ക അപകടങ്ങളിലും പരിക്കേല്‍ക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനും വൈകുന്നു. പലരും രക്തം നഷ്ടപ്പെട്ടാണ് മരണത്തിന് കീഴടങ്ങുന്നത്.

കഴിഞ്ഞ ദിവസം എടായ്ക്കൽ മുകൾ വളവിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്ത്‌ മരിച്ചു. കരൂർ ജില്ല പുകലൂർ താലൂക്ക് പുതുർപ്പട്ടി നല്ലപ്പന്റെ മകൻ മുനിസ്വാമി (49) യാണ് മരണപ്പെട്ടത്. തീ ടാങ്കർ ലോറിയിലേക്ക് പടരുകയും ക്യാബിൻ മുഴുവനും കത്തുകയും ചെയ്തെങ്കിലും ഫയർഫോഴ്സും പോലീസും നാട്ടുകാരും സമയോചിതമായി പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നാലു മണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. രാവിലെ 9 മണിയോടെയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

palakkad news
Advertisment