Advertisment

പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ലോറിയില്‍ വീട്ടിത്തടി കടത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

New Update

ഇരിട്ടി: കര്‍ണാടകത്തില്‍ നിന്ന് പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ലോറിയില്‍ വീട്ടിത്തടി കടത്താന്‍ ശ്രമിച്ച സംഘത്തെ ഇരിട്ടി പോലീസ് പിടികൂടി. പോലീസിനെക്കണ്ട് രക്ഷപ്പെടാനായി ഇരിട്ടി പാലത്തില്‍നിന്ന് താഴേക്ക് ചാടിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു .

Advertisment

publive-image

വാഹനം ഓടിച്ചിരുന്ന സിദ്ധാപുരം സ്വദേശി ദിലീപ് ടി.മുനീറി(35)നാണ് പരിക്കേറ്റത് . നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്‍റെ തുണിന്‍റെ വാര്‍പ്പ് പ്ലാറ്റ് ഫോമില്‍ തട്ടി പരിക്കേല്‍ക്കുകയായിരുന്നു . ഇയാളെ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് രക്ഷിച്ച്‌ ജില്ലാ ആശുപത്രിയിലാക്കി.

സഹായി ഹബീബി(34)യെ പോലീസ് അറസ്റ്റുചെയ്തു. പരിശോധനയില്‍ ഏഴു കഷ്ണം വീട്ടിത്തടികളാണ് പോലീസ് കണ്ടെടുത്തത് . വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മാടത്തിയില്‍ വച്ചായിരുന്നു സംഭവം . പരിശോധന നടത്തുന്നതിനിടെ എസ്.ഐ. എന്‍.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന് കൈ കാണിച്ചു. എന്നാല്‍ , നിര്‍ത്താതെപോയ വാഹനത്തെ പോലിസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു .

thadikadathal arrest
Advertisment