Advertisment

തൈക്കുടം ബ്രിഡ്ജ് വഴി 96 ഉം പിന്നിട്ട് മണിരത്നത്തിന്റെ മടയിൽ;ഇതൊരു ഗോവിന്ദ് വിജയ ഗാഥ

author-image
admin
New Update

Image result for govind vasanthaതൈക്കുടം ബ്രിഡ്ജിലൂടെ സംഗീത ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച സംഗീതകാരനാണ് ഗോവിന്ദ് വസന്ത.96 എന്ന സിനിമയിലെ ഗാനത്തിലൂടെ മുഴുവന്‍ പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്ന കലാകാരൻ.ആസ്വാദകർ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരുപിടി ഗാനങ്ങൾ തൈക്കുടം ബ്രിഡ്ജിലൂടെ വീണ്ടും നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് വലിയ ഹിറ്റ്.

Advertisment

Image result for govind vasanthaആലാപനത്തിലും വേഷത്തിലും പാട്ട് അറിഞ്ഞുള്ള ഭാവ പ്രകടനങ്ങളിലും ശ്രദ്ധേയരായ കലാകാരന്മാർ ആണ് തൈക്കുടത്തിലെ ഗോവിന്ദ് അടക്കമുള്ളവർ. പതുക്കെ അവർ സിനിമയിലേക്ക് കടന്നു. ഏറ്റവും ഒടുവിൽ 96 എന്ന സിനിമയിൽ വരെ എത്തി നിൽക്കുന്നു ഗോവിന്ദ് എന്ന കലാകാരന്റെ സംഗീത യാത്രകൾ. യാത്ര പക്ഷെ അവിടെ അവസാനിക്കുന്നില്ല.സ്വപ്ന തുല്യമായൊരു ഓഫർ വന്നതിന്റെ ത്രില്ലിലാണ് ഗോവിന്ദ്.

Image result for govind vasanthaഒപ്പം ഒരവസരം കിട്ടാൻ ഏവരും കൊതിക്കുന്ന അതുല്യ കലാകാരനായ മണിരത്‌നത്തിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കാനുള്ള ഓഫറാണ് ഇപ്പോള്‍ ഗോവിന്ദിന് വന്നിരിക്കുന്നത്.

Image result for govind vasanthaഇന്‍സ്റ്റഗ്രാമിലൂടെ ഗോവിന്ദ് തന്നെയാണ് മണിരത്‌നവുമായുള്ള പുതിയ സിനിമയെ കുറിച്ച് ആരാധകരെ അറിയിച്ചിരുന്നത്. ‘വേലുനായകന്‍, ആനന്ദന്‍ എന്നിവരുടെ ജീവിതം നമ്മുടെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചയാള്‍ക്കൊപ്പം. മണിരത്‌നത്തിന്റെ നിര്‍മ്മാണത്തിലും തിരക്കഥയിലും ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞത് തന്നെ അംഗീകാരമാണെന്നും ഗോവിന്ദ് പറഞ്ഞു.

Image result for govind vasantha

ധന ശേഖരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിലെ താരങ്ങളെയും മറ്റും പുറത്തുവിട്ടിട്ടില്ല. അതേസമയം 96 തെലുങ്കിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെയും സംഗീതം ഗോവിന്ദ് തന്നെയായിരിക്കും.

Advertisment