Advertisment

തല അജിത്തിനെ രംഗത്തിറക്കി രജനി-കമല്‍-ദിനകരന്‍ മുന്നേറ്റം തടയാനുള്ള ഓപിഎസ്-ഇപിഎസ് നീക്കം പൊളിഞ്ഞു. അമ്മയുടെ പാര്‍ട്ടിയിലേയ്ക്ക് ഇനിയില്ലെന്ന് തല അജിത്‌ !

New Update

publive-image

Advertisment

ചെന്നൈ : രജനീകാന്തും കമല്‍ ഹാസനും തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷത്തെ താര മുന്നേറ്റം പ്രതിരോധിക്കാന്‍ തല അജിത്തിനെ രംഗത്തിറക്കാനുള്ള അണ്ണാ ഡി എം കെ നീക്കം പൊളിഞ്ഞതായി സൂചന.

ജയലളിതയുടെ ആഗ്രഹം പോലെ അണ്ണാ ഡി എം കെ യുടെ നേതൃത്വം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെയും ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തിന്‍റെയും അഭ്യര്‍ത്ഥന നടന്‍ അജിത്‌ തള്ളിയതായാണ് റിപ്പോര്‍ട്ട്.

publive-image

മുന്‍പ് ജയലളിതയുടെ മരണത്തെ തുടര്‍ന്ന്‍ അവരുടെ ആഗ്രഹം പോലെ പാര്‍ട്ടിയില്‍ സജീവമാകാന്‍ അജിത്തിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അടുപ്പിക്കാന്‍ അന്ന് പനീര്‍ശെല്‍വമോ ശശികലയോ തയ്യാറായിരുന്നില്ല.

അന്ന് അജിത്തിനെ ഫോണില്‍ വിളിക്കാനോ പോയസ് ഗാര്‍ഡനിലേയ്ക്ക് ക്ഷണിക്കാനോ ശശികലയും നേതാക്കളും തയ്യാറായില്ല. ജയലളിതയുടെ ഓര്‍മ്മകള്‍ നിറഞ്ഞ അവരുടെ വസതി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അജിത്‌ പ്രകടിപ്പിച്ചപ്പോള്‍ പ്രതികരിക്കാന്‍ പോലും അണ്ണാ ഡി എം കെ നേതൃത്വം അന്ന് തയ്യാറായിരുന്നില്ലത്രേ.

publive-image

അതിനാല്‍ തന്നെ ഇപ്പോള്‍ അവരുടെ ആവശ്യം വന്നപ്പോള്‍ തിരിച്ചും സഹായം വേണ്ടെന്നാണ് അജിത്തിന്‍റെ തീരുമാനം.

ജയലളിതയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ‘തല’ അജിത്തിനെയാണ് അവര്‍ തന്‍റെ പിന്‍ഗാമിയായി കണ്ടിരുന്നതെന്ന പ്രചരണം ശക്തമായിരുന്നു .

ജയലളിതയുടെ മരണ സമയത്ത് വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിങ്ങ് നിര്‍ത്തിവച്ചാണ് ചെന്നൈയില്‍ കുതിച്ചെത്തി അന്ത്യോപചാരമര്‍പ്പിച്ചത്.

publive-image

അന്ന് അവരുടെ വസതിയായ പോയസ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ അജിത്‌ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അതിനു ശശികലയോ മുഖ്യമന്ത്രിയായിരുനന്‍ പനീര്‍ശെല്‍വമോ അനുമതി നല്‍കാതിരുന്നതോടെ അജിത്തും ശാലിനിയും മരീനാ ബീച്ചില്‍ വന്നു മടങ്ങുകയായിരുന്നു.

publive-image

ജയലളിതയുടെ ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയതോടെ ദിനകരന്‍ വിഭാഗം പാര്‍ട്ടിയില്‍ ശക്തി പ്രാപിക്കുന്നതാണ് അജിത്തിനെ രംഗത്തിറക്കാന്‍ പളനിസ്വാമി - പനീര്‍ശെല്‍വം വിഭാഗങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം.

അന്ന് അജിത്തിനെ അവഗണിക്കാന്‍ കാരണം ശശികല ആണെന്ന് ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തിലേയ്ക്കില്ല എന്ന മറുപടിയാണ് അജിത്‌ നല്‍കിയത്.

indian cinema aiadmk thamizhnadu politics ops
Advertisment