തലൈവര്‍ ചിത്രം കാലാ ജൂൺ 7 ന് തിയ്യേറ്ററുകളിലെത്തും ,കബാലിക്കു ശേഷമെത്തുന്ന രജനിചിത്രം,ആരാധകർ ആവേശത്തിൽ , റിലീസ് തിയതി പുറത്തുവിട്ട് ധനുഷ്‌

സൂര്യ രാമചന്ദ്രന്‍
Tuesday, May 8, 2018

 

രജനി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. കബാലിക്കു ശേഷമെത്തുന്ന രജനി ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് ഇത്രയുമധികം ജനപ്രീതി ലഭിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് കാലയുമായി എത്തുന്നത്.

 

ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സെമ്മ വെയിറ്റ് എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കബാലിക്ക് പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് രജനിയുടെ പുതിയ ചിത്രത്തിനും വേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്.

ബോളിവുഡ് നടി ഹിമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പാട്ടീല്‍,സുകന്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ കാല 80 കോടി മുതല്‍ മുടക്കിയാൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടീസറില്‍ സ്റ്റൈല്‍ മന്നന്റെ മാസ് എന്‍ട്രിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കുമായിരുന്നു മുഖ്യ ആകര്‍ഷണം.ജൂണ്‍ ഏഴിനാണ് കാല ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

 

×