Advertisment

ആമസോണും നെറ്റ്‌ഫ്ലിക്‌സും കങ്കണ ചിത്രം തലൈവി വാങ്ങിയത് 55 കോടിക്ക്

author-image
ഫിലിം ഡസ്ക്
New Update

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് തലൈവി. ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ ആമസോണും നെറ്റ്‌ഫ്‌ളിക്‌സും കങ്കണ റണൗത്ത് നായികയായ ഈ ചിത്രത്തിന്റെ പ്രദര്‍ശനാവകാശം 55 കോടി രൂപയ്ക്ക് വാങ്ങി.

Advertisment

publive-image

എന്നാൽ ചിത്രത്തിന്റെ റിലീസ് തീയറ്ററിലൂടെ ആയിരിക്കുമെന്നും ഇത്തരമൊരു ബിഗ്‌ബജറ്റ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞു. തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ എ എല്‍ വിജയ് സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയതു വരെയുളള ജയലളിതയുടെ ജീവിതമാണ് തലൈവിയില്‍ കാണിക്കുന്നത്. തലൈവിയില്‍ ജയലളിതയുടെ തോഴി ശശികലയായി അഭിനയിക്കുന്നത് മലയാളി താരം ഷംന കാസിമാണ്.

അരവിന്ദ് സാമി തലൈവിയില്‍ എംജി ആറായിട്ടാണ് എത്തുന്നത്. ബാഹുബലിക്ക് വേണ്ടി തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദിന്റെതാണ് തിരക്കഥ. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ്ങ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

jayalalitha film news
Advertisment