Advertisment

ഭക്ഷണപ്രിയരുടെ വായും വയറും കവർന്ന് "തലശ്ശേരി കാർണിവൽ" കസറി

New Update

ജിദ്ദ: അപ്പത്തരങ്ങളെല്ലാം കൂമ്പാരമായ് ചുട്ടുവെച്ച് തലശ്ശേരിക്കാർ സന്ദർശക ജനാവ ലിയെ നന്നായി തീറ്റിച്ചു. പലഹാരങ്ങൾക്ക് പുകൾ പെറ്റ തലശ്ശേരിയിൽ നിന്നുള്ള പ്രവാ സി വീട്ടമ്മമാർ ഭക്ഷണപ്രിയരുടെ വായും വയറും കവർന്നു. എണ്ണിയാലൊടു ങ്ങാത്ത അപ്പത്തരങ്ങൾക്കൊപ്പം മേമ്പൊടിയായി ഇമ്പമാർന്ന കലാചേരുവകളും കൂടി രംഗം കയ്യടക്കിയപ്പോൾ ജിദ്ദയിൽ അരങ്ങേറിയ "തലശ്ശേരി കാർണിവൽ" രുചി വിട്ടുമാറാത്ത ഹൃദ്യാനുഭവമായി.

Advertisment

publive-image

ഭക്ഷണപ്രധാനമായ തലശ്ശേരി കാർണിവൽ സ്വാഭാവികമായും സ്ത്രീ ജനങ്ങളുടെ ആവേ ശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സ്ത്രീകൾ നേതൃത്വത്തിൽ ഒരുക്കിയ പത്തോളം ഭക്ഷണ ശാലയിൽ രുചികരമായ തലശ്ശേരി പലഹാരങ്ങളും മറ്റു വിഭവ ങ്ങളും അതിഥികളെ ആകർഷിച്ചു.

publive-image

മുട്ട മാല, കായിപ്പോള, ഇറച്ചിപ്പത്തിൽ, കുഞ്ഞിക്കൽത്തപ്പം, ലക്കോട്ടപ്പം. മൊഞ്ചത്തി പ്പോള, പഞ്ചാരപ്പാറ്റ, കത്തി റോൾ, പനീർ പെട്ടി മോമോസ്, കണ്ണപ്പം, പോക്കറ്റ് ഷവർമ, കിളിക്കൂട്, റവ ലഡു തുടങ്ങിയ കൊതിയൂറും പലഹാരങ്ങൾ മുതൽ അരിയറൊട്ടി, കക്ക റൊട്ടി, സീനത്തുൽ കുധാർ, പൊതിച്ചോർ, മുട്ട സിർക്ക, നെയ്പ്പത്തിൽ, കണ്ണ് വെച്ച പത്തി രി, പുട്ട്, ടയർ ഒറൊട്ടി, പൂള ബീഫ്, ബട്ടൂര, തലശ്ശേരി ബിരിയാണി വരെ യുള്ള വ്യത്യസ്ഥ ങ്ങളായ ഭക്ഷണ വിഭവങ്ങൾ കൊതിതീരുന്നത് വരെ കഴിക്കാൻ അവസരം ഒരുക്കി. ഹലാ ക്കിന്റെ ഉപ്പിലിട്ട സ്റ്റാളിൽ ഒരുക്കിയ ബോഞ്ചി സർബത്ത് എല്ലാവരെയും ആകർഷിച്ചു.

publive-image

എൻ.കെ. ഫ്രെയ്ഗൻസ് ഒരുക്കിയ അത്തർ വിൽപന സ്റ്റാൾ, ചെറിയ കുഞ്ഞുക്കൾക്കു വേണ്ടി കൈ കൊണ്ടുണ്ടാക്കിയ പ്രതേകതരം ഉടുപ്പുകൾ,വ്യതസ്തമായ പർദ്ദ സ്റ്റാളുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും മൈലാഞ്ചി ഇടുവാനുള്ള സ്റ്റാളുകൾ, കടല വിൽപ്പന, ചായ ക്കട തുടങ്ങിയ വ്യത്യസ്തമായ സ്റ്റാളുകൾ പരിപാടിയിൽ പങ്കെടുത്തവർക്ക് പഴയ കാല തലശേരി കാർണിവലിന്റെ ഓർമ്മകളിലേക്കു കൂട്ടികൊണ്ടു പോയി. മികച്ച സ്റ്റാളിനുള്ള നറുക്കെടുപ്പിൽ പ്രത്യേക സമ്മാനമായ LG മൈക്രോ ഓവൻ ഹലാക്കിന്റെ ഉപ്പിലിട്ട സ്റ്റാൾ ക്യാപ്റ്റൻ റാസിക്കിന് സമ്മാനിച്ചു.

publive-image

അലാവുദീന്റെ ആഗമനത്തോടെ ആരംഭിച്ച സ്റ്റേജ് പരിപാടികൾ കാണികളുടെ മനം കവർന്നു. രണ്ടു വയസ്സ് മുതൽ ഉള്ള കൊച്ചു കുട്ടികൾ മുതൽ 50 വയസ്സ് വരെയുള്ള മുതിർ ന്നവർ വരെ സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തു. കൊച്ചു കുട്ടികളുടെ സ്വാഗത ഗാനം, സ്മൈലി ഡാൻസ്, ജൂനിയർ കുട്ടികളുടെ ഡാൻസ്, യുവാക്കളുടെ കോൽക്കളി, നാടകം, കോമഡി സ്കിറ്റ്, ഒപ്പന, മുതിന്നവരുടെ ഒപ്പന, ഖവാലി തുടങ്ങി വിവിധ കലാപരി പാടി കൾ അനീസ് പി.കെ യുടെ നേതൃത്വത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു. ജിനോസ്, ഹിശാം മാഹി , ആഷിഖ്, സഫീൽ, അബൂബക്കർ, റിജാസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് കരോക്കെ ഗാനം ശ്രദ്ധേയമായി. അൻവർ എം.പി, മഖ്‌ബൂൽ എന്നിവർ സ്റ്റേജ് പരിപാടികൾ നിയന്ത്രിച്ചു.

publive-image

തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച മെസ്‌കോ ബിൽഡേഴ്‌സ് "തലശ്ശേരി കാർണിവൽ" ജനബാഹുല്യം കൊണ്ടും വൈവിധ്യമായ പരിപാടികൾ കൊ ണ്ടും മധുരം കിനിയുന്നതായി. ഹംദാനിയ വില്ലയിൽ വെച്ച് നടന്ന തലശ്ശേരിക്കാരുടെ വാർഷിക കുടുംബ സംഗമത്തിൽ ജിദ്ദയിൽ വസിക്കുന്ന തലശ്ശേരി നിവാസികളും മറ്റു നിരവധി കുടുംബങ്ങളും പങ്കെടുത്തു. മെസ്‌കോ ബിൽഡേഴ്‌സ് പ്രതിനിധി സുബൈർ ഹാജി പരിപാടി ഉൽഘാടനം ചെയ്തു.

നേരത്തെ സിജി യുടെ നേതൃത്വത്തിൽ നടത്തിയ മുതിർന്ന കുട്ടികൾക്കുള്ള കരിയർ ഗൈ ഡൻസ് പരിപാടിയോടെ തലശ്ശേരി കാർണിവൽ ആരംഭിച്ചു. സിജി നിർവാഹക സമിതി അംഗം ഡോക്ടർ കെ.ടി അഷ്‌റഫ് ക്ലാസ് എടുത്തു.

publive-image

ടി.എം.ഡബ്ലു.എ യുടെ വിവിധ ചാരിറ്റി പ്രോജക്ടുകളുടെ സ്റ്റാളുകളും പരിപാടിയിൽ ഉൾപ്പെടുത്തി. മുൻ പ്രസിഡന്റ് സലിം വി.പി യുടെ നേതൃത്വത്തിൽ മെഡി ഹെൽപ് സ്റ്റാ ളിൽ കപ്പുകൾ വിതരണം ചെയ്തു. എഡ്യൂക്കേഷൻ ഹെൽപ് സ്റ്റാളിൽ പ്രൊജക്റ്റ് പ്രവർ ത്തങ്ങളെ കുറിച്ച് മുഹമ്മദ് താലിഷ് വിവരണം നൽകി.

പരിപാടിയിൽ പങ്കെടുത്തവർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു. എൽ ജി സ്പോൺസർ ചെയ്ത 49 ഇഞ്ച് ടി.വി ബമ്പർ സമ്മാനത്തിന് അനസ് ഇടിക്കിലകത്ത് അർഹനായി. ക്വിക്ക് പേ ഒരുക്കിയ സാംസങ് മൊബൈൽ ഫോൺ സമ്മാനം മൻസൂർ മഞ്ഞലാംകുഴി നേടി. ക്വിക്ക് പേ 32 ഇഞ്ച് ടി.വി സമ്മാനത്തിന് മുഹമ്മദ് ആദിൽ അർഹ നായി. ജീപാസ് ഒരുക്കിയ ലക്കി ഡ്രൊ ടി.വി സമ്മാനം പ്രവീണിന് ലഭിച്ചു.

publive-image

സെക്രട്ടറി അബ്ദുൽ കാദർ മോച്ചേരി സ്വാഗതം പറഞ്ഞു. ടി.എം.ഡബ്ലു.എ യുടെ പ്രവർത്ത ങ്ങളെ കുറിച്ച് പ്രസിഡന്റ് അനീസ് എ.കെ വിവരിച്ചു. പരിപാടിയിൽ അതിഥിയായി എത്തിച്ചേർന്ന നടനും സംവിധായകനുമായ കലാഭവൻ അൻസാർ തലശ്ശേരിയുമായുള്ള കുടുംബ ബന്ധവും പരിപാടിയിൽ എത്തിചേർന്നതിലുള്ള സന്തോഷവും അറിയിച്ചു.

ഇവന്റ് ഹെഡ് സൈനുൽ ആബിദ് നന്ദി പറഞ്ഞു. കാർണിവൽ കൺവീനർ അബ്ദുൽ കരീം  കെ.എം മറ്റു ടി.എം.ഡബ്ലു.എ നിർവാഹക സമിതി അംഗങ്ങളായ അബ്ദുൽ ലത്തീഫ് നടുക്കണ്ടി, സിയാദ് പി.പി.കെ, ഫഹീം, അൻവർ എം.പി, ഹിശാം മാഹി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment