Advertisment

തലശ്ശേരി ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 ​അത്‌ലറ്റികോ ഡി ചേറ്റംക്കുന്നിന് കിരീടം.

author-image
admin
New Update

റിയാദ് : കലാ,സാംസ്‌കാരിക, കായിക,ജീവകാരുണ്യ മേഖലയിൽ 20 വർഷത്തിൽ ഏറെയായി റിയാദിൽ പ്രവർത്തിത്തുവരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെൽഫേർ അസ്സോസിയേഷൻ, സ്പോർട്സ് വിങ് ന്റെ ആഭിമുഖ്യത്തിൽ,ഓൾഡ് ഖർജ്ജ് റോഡിലുള്ള അൽ ഇസ്‌ക്കാൻ ഹോപ്പ് ആൻഡ് ഫുചെർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ ഫിയസ്റ്റ സീസൺ 2 &കിഡ്‌സ് ഫിയസ്റ്റ, ഫുട്ബോൾ സംഘടിപ്പിച്ചു.

Advertisment

publive-image

4 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹാരിസ്. പി. സി യുടെ കാപ്റ്റൻസിയിൽ ഉമ്മർ ഫിറോസ് മാനേജർ ആയ ടീം അത്‌ലറ്റികോ ഡി ചേറ്റംക്കുന്നു മൂന്നിനെതിരെ അഞ്ച്‌ ഗോളുകൾ അടിച്ചു സൈദാർപള്ളി യുണൈറ്റഡിനെ പരാജയ പെടുത്തി ചാംബ്യൻ മാരായി .

ഷെഫീഖ് ലോട്ടസ് കാപ്‌റ്റനും ഷെഫീഖ്‌ പി പി മാനേജർ ആയ സൈദാർപള്ളി യുണൈറ്റഡ് രണ്ടാസ്ഥാനത്തിന്നും സാദത്തു കാത്താണ്ടി കാപ്‌റ്റനും അഷ്‌ക്കർ വി.സി മാനേജർ ആയ ചിറക്കര ഡയനാമോസ് മൂന്നനാം സ്ഥാനത്തിനും അർഹരായി ടോപ്പ് സ്കോറെർക്ക് ഏർപ്പെടുത്തിയ ഗോൾഡൻ ബൂട്ട് അവാർഡ് അത്‌ലറ്റികോ ഡി ചേറ്റംക്കുനിന്റെ സീ ഷാൻ അലി അർഹനായി മികച്ച താരത്തിന്ന് ഏർപ്പെടുത്തിയ ഗോൾഡൻ ബോൾ അവാർഡിന് അത്‌ലറ്റികോ ഡി ചേറ്റംക്കുനിന്റെ തന്നെ അബ്ദുൽ ലത്തീഫ് അർഹനായി

ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്ക്‌ ഏർപ്പെടുത്തിയ ഗോൾഡൻ ഗ്ലോവ്സ് അവാർഡിന് സൈദാർപള്ളി യുണൈറ്റഡിന്റെ മുഹമ്മദ് ഫർഹാൻ അർഹനായി.

കുട്ടികൾക്ക് ഏർപ്പെടുത്തിയ കിഡ്സ് ഫിയസ്റ്റയിൽ സായാൻ ക്യാപ്‌റ്റനും , റിസം കാത്താണ്ടി മാനേജരും ആയ ലിറ്റിൽ ബഡ്‌സ് ചാംബ്യൻ മാരായി മിഷാൽ കാപ്‌റ്റനും തൻവീർ ഹാഷിം മാനേജർ ആയ ലിറ്റിൽ സ്റ്റാർസ് രണ്ടാം സ്ഥാനത്തിന് അർഹരായി ➤

പെൺകുട്ടികൾക്ക് മാത്രമായി ഏർപ്പെടുത്തിയ ഗേൾസ് ഫിയസ്റ്റയിൽ ലെമൺ സ്പൂൺ ഫാത്തിമ സാദാത് ഒന്നാം സ്ഥാനത്തിനും നഫീസ ഷഫീഖ് രണ്ടാം സ്ഥാനത്തിനും അർഹയായി

മ്യൂസിക്കൽ ചെയർ ലുജൈൻ ജംഷീദ് ഒന്നാം സ്ഥാനവും നഫീസ ഷഫീഖ് രണ്ടാസ്ഥാനവും കരസ്ഥാമാക്കി.ടൂർണമെന്റ് മുഘേന ലഭിക്കുന്ന വരുമാനം നാട്ടിലെ ജീവ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ചിലവഴിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.മുൻ കാലങ്ങളിലും അതാണ് ചെയ്തു വരുന്നത്.TMWA സ്പോർട്സ് വിങ് കൺവീനർ സറൂക് കരിയഡാന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ ഫിയസ്റ്റ വൈസ് പ്രസിഡന്റ് ഷെഫീഖ്. പി. പി ഉൽഘടനം ചെയ്തു, ഇവൻറ് മാനേജ്‌മന്റ് വിഭാഗം തലവൻ ഹസീബ് ഒ വി നന്ദിയും രേഖപ്പെടുത്തി.

Advertisment