Advertisment

തലശ്ശേരി മണ്ഡലം വെൽഫയർ അസോസിയേഷന് പുതിയ ഭാരവാഹികൾ

author-image
admin
New Update
Advertisment
റിയാദ് :-സൗദി അറേബ്യയയുടെ തലസ്ഥാന നഗരിയായ റിയാദിൽ കഴിഞ്ഞ 19 വർഷ മായി കലാ , കായിക ,സാംസ്‌കാരിക , ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന തലശ്ശേരി മണ്ഡലം വെൽഫയർ അസോസിയേഷൻ  2020  വർഷത്തെ പുതിയ  ഭാരവാഹി കളെ  തിരഞ്ഞെടുത്തു . പ്രസിഡന്റ് -ഫിറോസ് ഉമ്മർ, ജനറൽ സെക്രട്ടറി ഷമീർ ടി .ടി , ട്രെഷറർ സറൂക് കരിയാടൻ ,വൈസ് പ്രെസിഡന്റ്മാർ ,തൻവീർ ഹാഷിം ,അഫ്താബ് അമ്പിലായിൽ ,ജോയിന്റ് സെക്രട്ടറിമാർ നജാഫ് മുഹമ്മദ് ,മുസ്സവിർ എന്നിവരാണ്
publive-image
പുതിയ ഭാരവാഹികൾ.25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തുഷിഫാ അൽജസീറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ,പ്രസിഡന്റ് ഫിറോസ് ഉമ്മർ സ്വാഗതം പറഞ്ഞു .ജനറൽ സെക്രട്ടറി ഷമീർ ടി ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,ഖജാൻജി സറൂക് കാരിയാടാൻ സാമ്പത്തീക റിപ്പോർട്ട് അവതരിപ്പിച്ചു .വിവിധ വകുപ്പുകൾക്ക് വേണ്ടി ഷഫീഖ്.പി.പി.(വിദ്യാഭ്യാസം )അഫ്താബ് (ഇവന്റ് മാനേജ്മെന്റ് )നജാഫ് (സ്പോർട്സ് )ഹസീബ് .ഓ.വി.(ടൂർ )അയൂബ്  ചാക്കേരി ( കരിയർ  )സാദാത്  കാതാണ്ടി (മെമ്പർഷിപ്) അഷ്‌റഫ്  കോമത് (സ്പെഷ്യൽ  പ്രൊജക്റ്റ് )ഹാരിസ് .പി.സി.(ലിൽ ഫുഖ്‌റ  ഹൌ സിങ് പ്രൊജക്റ്റ് ) എന്നീ  വകുപ്പ്കളുടെ കൺവീനർമാർ 
വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ പൗരത്വ  ബില്ലിനെതിരെ പ്രമേയം പാസാക്കുകയും ,അംഗങ്ങൾ ജനാധില്യങ്ങളും , മതേതരത്യവും   മുറുകെ പിടിക്കാനും ഭരണഘടനാ സംരക്ഷിക്കാനും വേണ്ടി പ്രതിജ്ഞ ചെയ്യുകയും ചെയ്തു തികച്ചും  ജനാധിപത്യ  രീതിയിൽ  നടന്ന തെരഞ്ഞെടുപ്പിന് സാമുഹ്യ  സാംസ്‌കാരിക  പ്രവർത്ത കൻ ഇസ്മായിൽ കണ്ണൂർ  മുഖ്യ  കാർമികത്വം  നിർവഹിച്ചു. അഷ്‌കർ വി.സി നന്ദി രേഖപ്പെടുത്തി.
Advertisment