Advertisment

താലിബാന്‍ രീതി ഇന്ത്യയില്‍ നടക്കില്ല...ദീപിക പദുക്കോണിന് പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: നടി ദീപിക പദുക്കോണിന് പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്ത്. താലിബാന്‍ രീതി ഇന്ത്യയില്‍ നടക്കില്ലെന്നും ദീപികയെയും സിനിമയെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നടിയേയും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമായ ചപാകിനെയും ബഹിഷ്കരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് റാവുത്തിന്‍റെ പ്രതികരണം.

ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ദീപിക എത്തിയതോടെയാണ് ബി.ജെ.പി നേതാക്കള്‍ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയത്.

എന്നാല്‍, ദീപികയെ പിന്തുണച്ചും നിരവധി പേര്‍ എത്തിയതോടെ ഇത് രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. അതേസമയം, വെള്ളിയാഴ്ച റിലീസ് ചെയ്ത ചപാക് മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

thaliban
Advertisment