Advertisment

സ്വത്ത് റജിസ്റ്റർ ചെയ്തു നൽകണമെന്നാവശ്യപ്പെട്ടു വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ചെന്ന പരാതി; മകളെയും മരുമകനെയും പുറത്താക്കി 

New Update

തളിപ്പറമ്പ് : സ്വത്ത് റജിസ്റ്റർ ചെയ്തു നൽകണമെന്നാവശ്യപ്പെട്ടു വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ച മകളും മരുമകനും ഒരു മാസത്തിനുള്ളിൽ വീട്ടിൽ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനൻസ് ട്രൈബ്യൂണൽ.

Advertisment

publive-image

തൃച്ചംബരം സ്വദേശിയുടെ പരാതിയിലാണു മകൾക്കും അവരുടെ ഭർത്താവിനും എതിരെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാൻ തളിപ്പറമ്പ് പൊലീസിനോട് സബ് കലക്ടർ എസ്.ഇലക്യ നിർദേശിച്ചു.

തങ്ങളുടെ പേരിലുള്ള വസ്തു റജിസ്റ്റർ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു മക്കൾ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മെയ്ന്റനൻസ് ട്രൈബ്യൂണലിൽ പരാതി നൽകിയത്. വർഷങ്ങളായി ഈ പരാതിയുമായി ഇവർ പൊലീസ് സ്റ്റേഷനും കോടതികളും സർക്കാർ ഓഫിസുകളും കയറിയിറങ്ങുന്ന അവസ്ഥയായിരുന്നു.

Advertisment