Advertisment

താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം, ബാലുശ്ശേരി കുറുമ്പൊയിൽ ഭാഗത്തെ നമ്പികുളം മലയിൽ നിന്ന് 400 ലിറ്റര്‍ വാഷ് പിടികൂടി

New Update

 

Advertisment

publive-image

താമരശ്ശേരി: ബാലുശ്ശേരി കുറുമ്പൊയിൽ ഭാഗത്തെ നമ്പികുളം മലയിൽ നിന്ന് 400 ലിറ്റര്‍ വാഷ് പിടികൂടി. കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ശ്രീ. സുഗുണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാഷ് പിടികൂടിയത്.

താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം ബാലുശ്ശേരി കുറുമ്പൊയിൽ ഭാഗത്തെ നമ്പികുളം മലയിൽ പ്രിവെന്റീവ് ഓഫീസർ കെ ഷൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷ് കണ്ടെത്തുകയായിരുന്നു.

അബ്കാരി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിൽ സി ഇ ഒമാരായ നൗഷീർ ടി വി, ഡ്രൈവർ കൃഷ്ണൻ എന്നിവരും സഹകരിച്ചു.

NEWS
Advertisment