Advertisment

‘പാടി ഞാന്‍’. . തമാശയിലെ ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് ചിത്രമാണ് താമശ. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘പാടി ഞാന്‍’ എന്ന മനോഹര ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. വിനയ് ഫോര്‍ട്ട് ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രം ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുന്ന ഒന്നാണ്.

വിനയ്ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രത്തില്‍ സമീര്‍ താഹിറാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി വേഷമിടുന്നത്.

Advertisment