Advertisment

കണ്ടാല്‍ തിരിച്ചറിയില്ല; കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായി ഗുരുതരാവസ്ഥയില്‍

author-image
ഫിലിം ഡസ്ക്
New Update

കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായി ഗുരുതരാവസ്ഥയില്‍. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാതെ ആശുപത്രിയില്‍ ദുരിതം അനുഭവിക്കുകയാണ് തവസി.

Advertisment

publive-image

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നടനു സഹായവുമായി ഡിഎംകെ എംഎൽഎ ശരവണൻ എത്തി. മാധ്യമവാര്‍ത്തകളിലൂടെയാണ് എംഎല്‍എ വിവരം അറി​ഞ്ഞത്. ഉടന്‍ ആശുപത്രിയിലെത്തി വേണ്ട സഹായങ്ങള്‍ ലഭ്യമാക്കി. ചികിത്സ ഏറ്റെടുക്കുകയും ചെയ്തു.

സഹായം അഭ്യര്‍ഥിച്ച് തവസിയുടെ വിഡിയോ സോഷ്യല്‍മിഡയില്‍ പ്രചരിച്ചിരുന്നു. ‘30 വര്‍ഷത്തോളമായി സിനിമാരംഗത്തുണ്ട്. തനിക്കു ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ശരിയായി സംസാരിക്കാന്‍ പറ്റുന്നില്ല. സഹപ്രവര്‍ത്തകരും സന്‍മനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാന്‍ സഹായിക്കണം’ വിഡിയോയില്‍ തവസി കണ്ണീരോടെ അഭ്യര്‍ഥിച്ചു.

ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു. 2019 ല്‍ തവസിക്കു വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു.

Cancer film news
Advertisment