Advertisment

തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ്; എല്ലാവരും നിസാമുദ്ദീനിൽ നിന്നെത്തിയവർ : രണ്ട് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 200 ലധികം പേർക്ക്

author-image
admin
New Update

ചെന്നൈ: തമിഴ്നാട്ടിൽ 110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ 190 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്.

publive-image

രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തേനിയിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിൽ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ 1103 പേർ ഐസൊലേഷനിലാണ്. അതേസമയം, ആന്ധ്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 70 പേരും നിസാമുദീനിൽ നിന്നെത്തിയവർ എന്ന് സർക്കാർ അറിയിച്ചു.

Advertisment