Advertisment

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 75 പുതിയ കൊറോണ കേസുകള്‍: 74 പേരും ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

author-image
admin
New Update

ചെന്നൈ:തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 75 പുതിയ കേസുകള്‍.അതില്‍ 74 ലും ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആണ്. ഇതുവരെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണ്.

Advertisment

publive-image

75-ല്‍ 74 പേരും ഡല്‍ഹിയിലേക്ക് യാത്ര നടത്തിയവരാണ്. കുറേ പേര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ അവര്‍ ആരൊക്കെയുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 309 ആയി ഉയര്‍ന്നു.

രോഗികളുടെ നില തൃപ്തികരമാണെന്നും ഏഴുപേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17 ലാബുകളിലായി 12,000 സാമ്ബിളുകള്‍ പരിശോധിക്കാനുള്ള ശേഷി തമിഴ്‌നാടിനുണ്ട്.

സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോയമ്ബത്തൂര്‍, ഈറോഡ്, തിരുനെല്‍വേലി, നാമക്കല്‍, തേനി എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Advertisment