Advertisment

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 805 പേര്‍ക്ക് കൊവിഡ്

author-image
admin
New Update

ചെന്നൈ : തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി. ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 118 ആയി.

Advertisment

publive-image

8230 പേരാണ് നിലവില്‍ വൈറസ് ബാധിതര്‍. 407 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി . 8731 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.

അതിനിടെ, സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് 19 ബാധിച്ച്‌ ഏഴുപേര്‍ മരിച്ചു. ആകെ മരണം ഇതോടെ 118 ആയി. മഹാരാഷ്ട്രയില്‍നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 87 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ 549 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 93 പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്നവരാണ്.

Advertisment