Advertisment

​ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ മ​രി​ച്ചു

author-image
admin
New Update

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ മ​രി​ച്ചു. ആ​റ് കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. മ​ധു​ര രാ​ജാ​ജി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ ഒ​രു ഗ​ര്‍​ഭി​ണി​യും ഉ​ള്‍​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, ബി​ഹാ​റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ശ്മ​ശാ​ന​ത്തി​ലേ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ വ​ണ്ടി​യി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വം വി​വാ​ദ​മാ​യി. ന​ള​ന്ദ​യി​ലാ​ണ് സം​ഭ​വം.

മൃ​ത​ദേ​ഹം ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ വ​ണ്ടി​യി​ല്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ച ജീ​വ​ന​ക്കാ​ര്‍ കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക്ക് ഇ​രു​ന്നൂ​റി​ല​ധി​കം വ​ണ്ടി​ക​ളു​ണ്ട്. എ​ന്നി​ട്ടും എ​ന്തി​നാ​ണ് മൃ​ത​ദേ​ഹം മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വ​ണ്ടി​യി​ല്‍ കൊ​ണ്ടു​പോ​യ​തെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Advertisment