തമിഴ്നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍: പിടിയിലായത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം: പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി

author-image
admin
New Update

ചെന്നൈ: തമിഴ്നാട്ടില്‍ പതിനാറുകാരിയെ ഇരുന്നൂറിലേറെ പേര്‍ക്ക് മുന്നിലെത്തിച്ച് ക്രൂര പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് പിടിയില്‍.

Advertisment

സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘത്തെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുടുക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി.

publive-image

മധുരയില്‍ നിന്നുള്ള 16 കാരിക്കു നേരിട്ട ക്രൂരതകള്‍ കേട്ടു ഞെട്ടുകയാണു തമിഴകം. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്തിലായിരുന്നു പീഡനം.

ഇന്നലെയാണു മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടരമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.

മധുര ഡെപ്യൂട്ടി കമ്മീഷണര്‍ ശിവപ്രസാദ് പറയുന്നത് ഇങ്ങിനെ. നാലുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മായി അന്നലക്ഷ്മി ഏറ്റെടുത്തു.

പിന്നീട് അന്നലക്ഷ്മി പെണ്‍കുട്ടിയെ വിവിധയാളുകള്‍ക്കു കാഴ്ച വച്ചു തുടങ്ങി.കൂടുതല്‍ പണം ലക്ഷ്യം വച്ചുപിന്നീട് പ്രദേശത്തെ ലൈംഗികതൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിച്ചു.

Advertisment