Advertisment

സിനിമാ ലോകത്തെ വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സ്;സര്‍ക്കാറിന്റെ എച്ച് ഡി പ്രിന്റ് തന്നെയിറക്കും

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

മുരുകദോസ്- വിജയ് ചിത്രം സര്‍ക്കാരിനെ വെല്ലുവിളിച്ച് തമിഴ്‌റോക്കേഴ്‌സ്. സര്‍ക്കാരിന്റെ എച്ച് ഡി പ്രിന്റ് തന്നെ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്‌സ് ട്വിറ്റര്‍ പേജില്‍ കുറിച്ചു. സൂര്യ ചിത്രം സിങ്കം 3 എന്ന ചിത്രത്തിന്റെ ഷോ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതിന്റെ പതിപ്പ് തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിലൂടെ പുറത്തുവന്നത് സിനിമാലോകത്തെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സര്‍ക്കാരില്‍ കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാര്‍ അടക്കം ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുക. ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സണ്‍ പിക്‌ചേര്‍സ് ലക്ഷ്യമിടുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.

കമല്‍ഹാസന്റെ വിശ്വരൂപം, രജനികാന്തിന്റെ കാല എന്നീ ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തി. മാത്രമല്ല ഈയിടെ പുറത്തിറങ്ങിയ സണ്ടക്കോഴി 2, നമസ്‌തേ ഇംഗ്ലണ്ട്, വട ചെന്നൈ, വെനം തുടങ്ങിയ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരുന്നു.

Advertisment