Advertisment

വോട്ടര്‍ പട്ടിക പുതുക്കല്‍ കാലാവധി നീട്ടണം: തമ്പാനൂര്‍ രവി

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള കാലാവധി 15 ദിവസം കൂടി നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്നവരെക്കൂടി ഉള്‍പ്പെടുത്തി നിലവിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് 2020 ഡിസംബര്‍ 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിരുന്നു.

എന്നാല്‍ ഈ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അതിനുശേഷമുള്ള തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം, അംഗങ്ങളുടെ സത്യപ്രതിജ്ഞ, തദ്ദേശസ്ഥാപനങ്ങളിലെ മേയര്‍, ചെയര്‍മാന്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഈമാസം 30 വരെ തിരക്കായതിനാല്‍ കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31ന് അകം വോട്ടര്‍പട്ടിക പരിശോധിച്ച് പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവില്‍ ലിസ്റ്റിലുള്ളവര്‍ക്ക് നിയമാനുസൃതമായി മാറ്റങ്ങള്‍ വരുത്തന്നതിനും കഴിഞ്ഞിട്ടില്ല.

ഇത് പരിഗണിച്ച് സമയം നീട്ടി നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂര്‍ രവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

trivandrum news
Advertisment