Advertisment

തണൽ കുവൈറ്റ് 12 മത് വാർഷികവും കുടുംബ സംഗമവും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : കുവൈറ്റിലും നാട്ടിലുമായി കഴിയുന്ന നിരാലംബരായ രോഗികൾക്ക് സഹായവുമായെത്തുന്ന തണൽ കുവൈറ്റ് കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ ദുരിതപുർണ്ണമായ കാലവർഷ കെടുതികൾക്കിരയായവർക്ക് സഹായമെത്തിക്കാൻ മുൻ നിരയിലുണ്ടായിരുന്നു.

Advertisment

നാട്ടിൽ സ്ഥിരതാമസമാക്കിയ അംഗങ്ങളുടെ സഹകരണത്തോടെ എറ്റവും അർഹതപ്പെട്ട 50 കുടുംബങ്ങൾക്ക് 3129.കെഡി 26 ഫിൽസ് (എഴുലക്ഷത്തി മുപ്പതിനായിരം രൂപ) നേരിട്ട് നൽകുവാൻ സാധിച്ചു.

കൂടാതെ കുവൈറ്റിലും നാട്ടിലുമായി രോഗാവസ്ഥായിൽ കഴിയുന്ന 113 പേർക്ക് 6569. കെഡി സഹായധനവും തണൽ നൽകുകയുണ്ടായി. ഈ അവസരത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി പ്രകടിപ്പിക്കുന്നു.

ജനുവരി 25 വെള്ളി 6.30ന് അബാസിയാ യുണൈറ്റഡ് സ്കൂളിൽ സ്പോൺസേർസിന്റെ സഹകരണത്തോടെ നടക്കുന്ന കുടുംബ സംഗമത്തിൽ ഡിലൈറ്റ് ഗ്രൂപ്പും തണൽ കുടുംബാംഗങ്ങളും ഒരുക്കുന്ന വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും

.

kuwait
Advertisment