Advertisment

സബീന എം സാലിയുടെ നോവൽ "തണൽപ്പെയ്ത്ത്" പ്രകാശനം ചെയ്തു

author-image
admin
New Update

ഷാര്‍ജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ വച്ച് സബീന എം സാലിയുടെ തണൽപ്പെയ്ത്ത് എന്ന നോവൽ പ്രകാശനം ചെയ്തു. സൗദിയിലെ ജീവകാരുണ്യപ്രവർത്തകയായ സഫിയ അജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവൽ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം നോവലിസ്റ്റും കഥാകാരനുമായ വി എച്ച് നിഷാദിന് നൽകിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

Advertisment

publive-image

കഥകൾ ജീവിതത്തോട് ചേർന്നു നിൽക്കുമ്പോഴാണ് വായനയ്ക്ക് പ്രിയമേറുന്നതെന്നും അത് ജീവചരിത്രപരമാകുമ്പോൾ അതിന്റ വായനാമൂല്യം അധികരിക്കുന്നുവെന്നും, പുതിയ കാലഘട്ടത്തിന്റെ മലയാള നോവലുകളോടൊപ്പം ചേർത്ത് വയ്ക്കാൻ കഴിയുന്ന രചനയാണ് തണൽ പ്പെയ്ത്ത് എന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സന്തോഷ് അഭിപ്രായപ്പെട്ടു.

publive-image

ദീപ ചിറയിൽ പുസ്തക പരിചയം നടത്തി. സിരാജ് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൻസൂർ പള്ളൂർ, വെള്ളിയോടൻ,സക്കീർ വടക്കുംതല, ശിവപ്രസാദ് എന്നിവർ ആശംസകൾ നേർന്നു. സബീന എം സാലി മറുപടി പ്രസംഗം നടത്തി. കൈരളി ബുക്സ് പ്രസാധനം നിർവ്വഹിച്ച പുസ്തകം ഷാർജ പുസ്തകമേളയിലും ഒപ്പം നാട്ടിലെ പ്രമുഖ ബുക്സ്റ്റാളുകളിലും ലഭ്യമാണ്..

publive-image

Advertisment